പഠിക്കാന്‍ പഠിപ്പിച്ച് എം.എം. ഇര്‍ഷാദ്
text_fieldsജിദ്ദ: എജ്യുകഫെയിലെ ഏറ്റവും ആകര്‍ഷകമായ സെഷനുകളില്‍ ഒന്നായിരുന്നു സൗദിയിലെ പ്രശസ്ത പരിശീലകൻ എം.എം. ഇര്ഷാദിെൻറ ‘എങ്ങിനെ പഠിക്കാന്‍ പഠിക്കാം’ എന്ന ക്ളാസ്.
എല്ലാവർക്കും പഠിക്കാന്‍ കഴിയും, പല കാര്യങ്ങളും ജനിക്കുമ്പോള്‍ തന്നെ പ്രോഗ്രാം ചെയ്യപെട്ട രീതിയിലാണ് മനുഷ്യ സൃഷ്ടി തന്നെ. ഒരു കുഞ്ഞ് കരയാന്‍ പഠിക്കുന്നത് ജന്മസിദ്ധമായ അറിവാണ്. എന്നാല്‍ തുടര്‍ന്ന് ഒരോ വ്യക്തിയും കൈവശപ്പെടുത്തുന്ന ഓരോ കഴിവും തുടര്‍ച്ചയായ പരിശീലനത്തിലൂടെയും, സമര്‍പ്പണത്തിലൂടെയും യഥാർഥ താല്‍പര്യത്തിലൂടെയും നേടിയെടുക്കുന്നതാണ്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായ പരിശീലനവും സമര്‍പ്പണവും അതതു വിഷയത്തിലുള്ള താല്‍പര്യവുമാണ് പഠനത്തിെൻറ ആധാരശിലകള്‍. മികച്ച ആസൂത്രണവും ശരിയായ ഭക്ഷണ രീതിയും ആരോഗ്യ പരിപാലനവും സമയ നിഷ്ഠയും പഠനത്തിെൻറ നാഴികക്കല്ലുകളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വിജയികളായ ഓരോ വ്യക്തിയും അവരുടേതായ ഒരു പഠനരീതി സൃഷ്ടിച്ചിട്ടുണ്ട്. ഓരോ വിദ്യാർഥിയും അവരുടേതായ ഒരു രീതി കണ്ടെത്തിയാല്‍ തീര്‍ച്ചയായും അവര്‍ വിജയപാതയിലാണെന്ന് അദ്ദേഹം വിദ്യാർഥികള്‍ക്ക് ഉറപ്പ് നല്‍കി.
സ്വന്തമായ പഠന രീതി ഉണ്ടാക്കുമ്പോള്‍ തങ്ങളുടെ പ്രത്യേക കഴിവുകളേയും ഗുണങ്ങളേയും കണ്ടെത്തി അതിനനുസൃതമായി വേണം ഏതു രീതിയിലുള്ള പഠനരീതിയാണ് തനിക്ക് യോജിച്ചത് എന്ന് തീരുമാനിക്കേണ്ടത്.
ആധുനിക ശാസ്ര്തം മനുഷ്യരെ മൂന്ന് വ്യത്യസ്ത രീതിയിലുള്ള പഠിതാക്കളായി തരം തിരിക്കുന്നു. കാഴ്ചയിലൂടെ പഠിക്കുന്നവര്‍, കേള്‍വിയിലൂടെ പഠിക്കുന്നവര്‍, സ്പര്‍ശനത്തിലൂടെ പഠിക്കുന്നവര്‍. ഇതില്‍ ഏത് വിഭാഗത്തിലാണ് ഓരോ വിദ്യാർഥിയും എന്നു മനസിലാക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായാല്‍ ക്ലാസ് മുറികളും ഗൃഹാന്തരീക്ഷവും കൂടുതല്‍ സന്തോഷപ്രദമാവും. അത് കുട്ടികളുടെ പഠനരീതിയില്‍ ആത്മവിശ്വാസം ഉണ്ടാക്കുവാന്‍ സഹായിക്കും.
ഓരോ വ്യക്തിയും വ്യത്യസ്തമാണെന്നതു കൊണ്ട് തന്നെ രക്ഷിതാക്കള്‍ ഒരിക്കലും തങ്ങളുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത് എന്ന് ഇര്‍ഷാദ് രക്ഷിതാക്കളോട് ആവശ്യപെട്ടു.
ഏതൊരു വിജയത്തിനും അതിേൻറതായ വില നല്‍കാന്‍ തയാറാവണമെന്ന് അദ്ദേഹം ഉണര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
