27 വര്‍ഷത്തിന് ശേഷം ഇറാഖില്‍ നിന്നുള്ള വിമാനം റിയാദിൽ
text_fieldsറിയാദ്: ഇറാഖ് എയര്‍ലൈന്‍സിെൻറ ആദ്യ വിമാനം ശനിയാഴ്ച റിയാദിലെത്തി. 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദിയില്‍ തങ്ങളുടെ വിമാനം ഇറങ്ങിയതായി ഇറാഖ് പൈലറ്റ് കോക്പിറ്റില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്രസൗകര്യം വര്‍ധിക്കുന്നതിനുള്ള സൂചനയായി ഇതുസംബന്ധിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറക്കുമ്പോള്‍ പൈലറ്റ് ഇറാഖി പതാക വീശുന്നതും ദൃശ്യത്തില്‍ കാണാം.
സൗദിയില്‍ നിന് സൗദി എയര്‍ലൈന്‍സും നാസ് എയറും ഇറാഖിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങിയതിന് തുടര്‍ച്ചയാണ് ഇറാഖ് എയര്‍ലൈന്‍സിെൻറ റിയാദ് യാത്ര. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും ഇറാഖ് അധികൃതര്‍ വ്യക്തമാക്കി. 2017 ഒക്ടോബര്‍ 31നാണ് സൗദി എയര്‍ലൈന്‍സ് ബഗ്ദാദ് സര്‍വീസ് പുനഃരാരംഭിച്ചത്. കൂടാതെ മാര്‍ച്ച് 19ന് ഇറാഖ് കുര്‍ദിസ്ഥാനിലെ ഇര്‍ബീലിലേക്കും സൗദിയ സര്‍വീസ് ആരംഭിച്ചിരുന്നു. റിയാദിലെത്തിയ ആദ്യ ഇറാഖ് വിമാനത്തിലെ ജോലിക്കാര്‍ക്കും യാത്രക്കാര്‍ക്കും ഊഷ്മളമായ സ്വീകരണമാണ് സൗദി അധികൃതരില്‍ നിന്ന് ലഭിച്ചതെന്നും പൈലറ്റ് സന്ദേശത്തില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
