Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈന് നേരെയുള്ള ഇറാ​െൻറ ഡ്രോൺ ആക്രമണം: ശക്തമായി അപലപിച്ച് സൗദി അറേബ്യ

text_fields
bookmark_border
പൂർണ പിന്തുണ പ്രഖ്യാപിച്ചു
ബഹ്‌റൈന് നേരെയുള്ള ഇറാ​െൻറ ഡ്രോൺ ആക്രമണം: ശക്തമായി അപലപിച്ച് സൗദി അറേബ്യ
cancel

റിയാദ്: ബഹ്‌റൈൻ ഭൂപ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ബഹ്‌റൈ​െൻറ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ തങ്ങളുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ചു വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെ നിരവധി ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ സൗദി വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധവും ആഘാതവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രകോപനപരമായ നീക്കങ്ങളെ രാജ്യം പൂർണമായും തള്ളിക്കളയുന്നതായി മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഈ നടപടികൾ അന്താരാഷ്​ട്ര നിയമങ്ങളുടെയും ഐക്യരാഷ്​ട്രസഭാ ചാർട്ടറി​െൻറയും നഗ്​നമായ ലംഘനമാണെന്നും, മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്​ട്ര ശ്രമങ്ങളെ ഇത് പൂർണമായി തകിടം മറിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. സഹോദര രാജ്യമായ ബഹ്‌റൈ​െൻറ സുരക്ഷ കാത്തുസൂക്ഷിക്കാൻ അവിടുത്തെ ഭരണകൂടം കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും സൗദി വാഗ്ദാനം ചെയ്തു.

തങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്​നമായ കടന്നുകയറ്റമാണ് ഇറാൻ നടത്തിയ ഈ ഡ്രോൺ ആക്രമണമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വദേശികളുടെയും വിദേശി താമസക്കാരുടെയും സുരക്ഷയ്ക്ക് നേരെ ഉയരുന്ന കടുത്ത ഭീഷണിയാണിത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതും ജനങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കുന്നതും കർശനമായി വിലക്കുന്ന അന്താരാഷ്​ട്ര മാനദണ്ഡങ്ങളുടെയും ഉടമ്പടികളുടെയും കടുത്ത ലംഘനമാണ് ഈ ആക്രമണമെന്നും ബഹ്‌റൈൻ ഭരണകൂടം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iranian drone attack against Bahrain: Saudi Arabia strongly condemns
Next Story