തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് ഇറാന്‍ -സല്‍മാന്‍ രാജാവ്
text_fieldsറിയാദ്: കഴിഞ്ഞ മൂന്ന് നൂറ്റാണ്ടായി സൗദിക്കും അയല്‍ രാജ്യങ്ങള്‍ക്കും തീവ്രവാദ ഭീഷണിയുണ്ടായിരുന്നില്ലെന്നും 1979ല്‍ ഖുമൈനിയുടെ നേതൃത്വത്തില്‍ വിപ്ലവം നടന്നതിന് ശേഷം ഇറാനാണ് തീവ്രവാദത്തിന് പിന്തുണയും സാമ്പത്തിക സഹായവും പരിശീലനവും നല്‍കാന്‍ തുടങ്ങിയതെന്നും സല്‍മാന്‍ രാജാവ്. റിയാദിൽ ചേര്‍ന്ന അറബ്, ഇസ്ലാമിക്, അമേരിക്കന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൂതികള്‍, ഹിസ്ബുല്ല, അല്‍ഖാഇദ, ഐ.എസ് എന്നിവര്‍ക്ക് ഇറാന്‍ പ്രത്യക്ഷമായും പരോക്ഷമായും നല്‍കുന്ന പിന്തുണയും ധനസഹായവും പരിശീലനവുമാണ് മേഖലയിലെ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കുന്നത്. നമ്മുടെ മൗനം ദൗര്‍ബല്യമായും നമ്മുടെ യുക്തിബോധം പിന്‍മാറ്റമായും ഇറാന്‍ കരുതി. യമനിലെ ഇറാെൻറ ഇടപെടല്‍ ഇതിന് തെളിവാണ്. നല്ല അയല്‍പക്ക ബന്ധവും സഹവര്‍ത്തിത്വവും ഇറാന്‍ ലംഘിച്ചു. തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര കേന്ദ്രത്തിെൻറ പ്രഖ്യാപനം ഇന്ന് നടക്കുന്നതിലൂടെ തീവ്രവാദത്തെ ചെറുക്കുന്നതില്‍ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ അമേരിക്കക്കുണ്ടാവുമെന്നും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.
തീവ്രവാദം ഏത് കേന്ദ്രത്തില്‍ നിന്നോ ഏത് മതത്തില്‍ നിന്നോ എന്ന് വിവേചനം കാണിക്കാതെ എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിക സഖ്യസേനക്ക് സൗദി രൂപം നല്‍കിയത്. നമ്മുടെ ജനതയുടെ ലക്ഷ്യങ്ങളും ആഗ്രഹാഭിലാഷങ്ങളും വളരെ ഉയര്‍ന്നതാണ്. അവ സാക്ഷാല്‍ക്കരിക്കാന്‍ നാം ആദ്യം തീവ്രവാദത്തെയും വിഭാഗീയതെയും ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തിനായി നാം ഒന്നിച്ച് മുന്നേറണമെന്നാണ് ഈ ഉച്ചേകാടി ആഹ്വാനം ചെയ്യുന്നത്. ലോക സമാധാനത്തിനും സുസ്ഥിരതക്കും തീവ്രവാദത്തെ നിര്‍മാർജനം ചെയ്യേണ്ടത് അനിവാര്യമാണ്. അതിന് അമേരിക്കയുടെ പിന്തുണയും നമുക്ക് ലഭിക്കും. ഒന്നിച്ച് ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന സംഘമാവാന്‍ നമുക്ക് സാധിക്കണം. തീവ്രവാദത്തിെൻറ സ്രോതസ്സ് വറ്റിച്ചുകളയുക എന്നതാവണും നമ്മുടെ ലക്ഷ്യം. നിരപരാധികളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് ഇസ്ലാമിെൻറ ലക്ഷ്യത്തില്‍ പെട്ടതാണ്. സന്തുലതത്വവും മിതത്വവുമാണ് ഇസ്ലാമിെൻറ മുഖമുദ്ര. ഭൂമിയില്‍ പ്രശ്നമുണ്ടാക്കുന്നതും നിരപരാധികളെ വധിക്കുന്നതും ഒരു മതവും ന്യായീകരിക്കുന്നില്ല.^ സൽമാൻ രാജാവ് കൂട്ടിച്ചേർത്തു.