Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാനെതിരെ ലോകം...

ഇറാനെതിരെ ലോകം ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ എണ്ണ വില ഉയരും -സൗദി കിരീടാവകാശി

text_fields
bookmark_border
muhammed-bin-salman
cancel

ജിദ്ദ: ​ഇറാൻ നടത്തിയത്​ യുദ്ധപ്രഖ്യാപനമാണെന്ന​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ പ്രസ്​താവനയോട്​​ യോജ ിക്കുന്നുവെന്ന്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. അമേരിക്കൻ ചാനലായ സി.ബി.എസി​​​െൻറ ‘60 മിനിറ്റ്’ പരിപ ാടിയിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി​. സൗദി അറേബ്യക്ക്​ മാത്രമല്ല, ആഗോള എണ്ണ വിതരണത്തി​​​െൻറ നെഞ്ചിനേറ ്റ അടിയാണ് അരാംകോ ആക്രമണം.​ ആഗോള സമ്പദ്​വ്യവസ്​ഥക്കെതിരായ ഇറാ​​​െൻറ ഭീഷണിക്കെതിരെ അന്താരാഷ്​ട്ര സമൂഹം ഉറച്ചുനിൽക്കണം. ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ലെന്നാണ്​ അഭിപ്രായം​. പകരം രാഷ്​ട്രീയ പരിഹാരത്തെയാണ്​ അനുകൂലിക്കുന്നത്​.

സൗദിയും ഇറാനും തമ്മിൽ യുദ്ധമുണ്ടായാൽ അത്​ ആഗോള സമ്പദ്​ വ്യവസ്​ഥയുടെ തകർച്ചയിലേക്ക്​ നയിക്കും. ഇറാ​​​െൻറ തന്ത്രപരമായ ലക്ഷ്യം അവർ മണ്ടന്മാരാണെന്ന്​ തെളിയിക്കുക എന്നതാണ്​. അതാണ്​ അവർ ചെയ്​തിരിക്കുന്നത്​. കിഴക്കൻ യൂറോപ്പിനേക്കാൾ വലുതാണ്​ സൗദി അറേബ്യ. ഞങ്ങൾക്ക്​ 360 ഡിഗ്രി ഭീഷണികളാണുള്ളത്​. ഇത്രയും വിശാലമായ സ്​ഥലം പൂർണമായും കവർ ചെയ്യാൻ പ്രയാസമാണെന്നും ആക്രമണത്തെ തടയുന്നതിൽ രാജ്യം എന്തുകൊണ്ട്​ പരാജയപ്പെട്ടുവെന്ന ചോദ്യത്തിന്​ മറുപടിയായി കിരീടാവകാശി പറഞ്ഞു.

കടുത്ത നടപടിയുമായി ഇറാനെതിരെ ലോകം ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ എണ്ണ വില ഉയരുമെന്ന്​ കിരീടാവകാശി മുന്നറിയിപ്പ്​ നൽകി. ഹൂതികൾക്കുള്ള പിന്തുണ ഇറാൻ നിർത്തിയാൽ രാഷ്​ട്രീയ പരിഹാരം വളരെ എളുപ്പമായിരിക്കുമെന്ന്​ യമനിലെ സ്​ഥിതിഗതികളെക്കുറിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. യമനിൽ രാഷ്​ട്രീയ പരിഹാരങ്ങൾക്കായുള്ള എല്ലാ ശ്രമങ്ങൾക്കും വാതിൽ തുറന്നിട്ടിരിക്കുന്നു. ഏത്​ സമയത്തും അതുണ്ടാകുമെന്ന്​​ പ്രതീക്ഷിച്ചുകൊണ്ടാണത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiamohammed bin salmangulf newsmalayalam newsIran-Saudi Issues
News Summary - Iran-Saudi Issues Mohammed Bin Salman -Gulf News
Next Story