Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ്​ രാജ്യങ്ങൾക്കും...

ഗൾഫ്​ രാജ്യങ്ങൾക്കും ജോർഡാനും നേരെ ഇറാ​െൻറ ആക്രമണം: ശക്തമായി അപലപിച്ച്​ സൗദി അറേബ്യ

text_fields
bookmark_border
news
cancel

റിയാദ്: ഗൾഫ് രാജ്യങ്ങൾക്കും ജോർഡാനും നേരെ ഇറാൻ നടത്തിവരുന്ന തുടർച്ചയായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. മേഖലയുടെ സുരക്ഷയും സ്ഥിരതയും അപകടപ്പെടുത്തുന്ന തരത്തിലുള്ള ഇറാ​െൻറ നടപടികൾ അന്താരാഷ്​ട്ര നിയമങ്ങളുടെയും ഐക്യരാഷ്​ട്രസഭ ചാർട്ടറി​െൻറയും നഗന്​മായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോപ്പറേഷൻ (ഒ.ഐ.സി) കരാറുകൾ കാറ്റിൽപ്പറത്തിയും അയൽപക്ക മര്യാദകൾ ലംഘിച്ചുമുള്ള ഇറാ​െൻറ നീക്കങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. അന്താരാഷ്​ട്ര കപ്പൽ ഗതാഗതത്തി​െൻറ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയുയർത്തിക്കൊണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളിലും സൗദി കടുത്ത ആശങ്ക രേഖപ്പെടുത്തി.

കുവൈത്ത്​, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ, ജോർഡാൻ എന്നീ സഹോദര രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ കടന്നുകയറ്റങ്ങളെ സൗദി അറേബ്യ പൂർണമായി തള്ളിക്കളഞ്ഞു. ഈ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങളെയും മേഖലയുടെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇറാ​െൻറ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്നും സൗദി ഭരണകൂടം ആവർത്തിച്ചു വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Strongly CondemnsIran attackSaudi Arabia
News Summary - Iran's Attacks on Gulf Countries and Jordan: Saudi Arabia Strongly Condemns
Next Story