Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഇ​ര​ക​ൾ’...

‘ഇ​ര​ക​ൾ’ ഹ്ര​സ്വചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു

text_fields
bookmark_border
പ്ര​​ദ​ർ​ശ​നോ​ദ്​​ഘാ​ട​നം
cancel
camera_alt

‘ഇ​ര​ക​ൾ’ ഹ്ര​സ്വ ചി​ത്ര​ത്തി​െൻറ പ്ര​​ദ​ർ​ശ​നോ​ദ്​​ഘാ​ട​നം സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: മാ​ത്തു​ക്കു​ട്ടി പ​ള്ളി​പ്പാ​ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘ഇ​ര​ക​ൾ’ എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​​ന്‍റെ ആ​ദ്യ​പ്ര​ദ​ർ​ശ​നം ദ​മ്മാ​മി​ൽ ന​ട​ന്നു. അ​ൽ അ​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

പ്ര​ദ​ർ​ശ​ന​ത്തി​നു​​ശേ​ഷം നി​ര​വ​ധി പേ​ർ ആ​ശം​സ​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി. നാ​ടി​െൻറ ശാ​പ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ പ്ര​മേ​യ​മാ​യ ഹ്ര​സ്വ​ചി​ത്രം സ​മൂ​ഹ​ത്തി​ന് മി​ക​ച്ച സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ലി​ക​പ്ര​സ​ക്ത​മാ​യ ഇ​ത്ത​രം ക​ലാ​സൃ​ഷ്​​ടി​ക​ൾ ഇ​ന്നി​​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ലി​ക് മ​ഖ്ബൂ​ൽ, ഷ​നീ​ബ് അ​ബു​ബ​ക്ക​ർ, മോ​ഹ​ന​ൻ വെ​ള്ളി​നേ​ഴി, സ​തീ​ഷ് പ​ട്ടാ​ഴി, ജേ​ക്ക​ബ് ഉ​തു​പ്പ്, ര​ഞ്ജി​ത്ത് വ​ട​ക​ര, ഫി​റോ​സ് ഒ​റ്റ​പ്പാ​ലം, ന​വാ​സ് ചൂ​നാ​ട​ൻ, സ​ഹീ​ർ​ഷാ കൊ​ല്ലം, സി​യാ​ദ് ഡ്രീം ​ക്യാ​ചേ​ഴ്സ്, ജ്യോ​ത്സ്ന ര​ഞ്ജി​ത്ത്, ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സാ​ന്ദ്ര ക്രീ​യേ​ഷ​ൻ​സി​​ന്‍റെ ബാ​ന​റി​ൽ മാ​ത്തു​ക്കു​ട്ടി പ​ള്ളി​പ്പാ​ടി​നൊ​പ്പം ജ​സീ​ർ ക​ണ്ണൂ​ർ, ബാ​ബു​ജി കു​രു​വി​ള എ​ന്നി​വ​രും ചേ​ർ​ന്നാ​ണ്​ ഈ ​ഹ്ര​സ്വ​ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​സീ​ർ ക​ണ്ണൂ​ർ, സം​ഗീ​ത സ​ന്തോ​ഷ്‌, ഗൗ​രി​ന​ന്ദ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി. ബി​നു കു​ഞ്ഞ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​സി​ന്ധു ബി​നു അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - irakal-short film presented
Next Story