Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി പ്രവാസികളുടെ...

സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി ആഗസ്റ്റ് 31 വരെ സൗജന്യമായി പുതുക്കും

text_fields
bookmark_border
സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി ആഗസ്റ്റ് 31 വരെ സൗജന്യമായി പുതുക്കും
cancel

ജിദ്ദ: ഇന്ത്യ അടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി സ്വമേധയാ ആഗസ്റ്റ് 31 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിനൽകിയിരുന്നു. ഇതാണിപ്പോൾ അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിനൽകുന്നത്.

യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iqamavisitor visasSaudi expatriate
News Summary - Iqama re-entry and visitor visas for Saudi expatriates will be renewed for free till August 31
Next Story