പ്രതാപകാലത്തേക്ക് തിരിച്ചുവരുവാൻ ഒ.െഎ.സി.സി പ്രവർത്തനം സഹായിക്കും - ഉമ്മൻ ചാണ്ടി
text_fieldsജിദ്ദ: ഒ.ഐ.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അശരണർക് ആശ്വാസമാകുന്നതോടപ്പം കോൺഗ്രസിന് കരുത്തേകുന്നുണ്ടെന്നും പ്രതാപകാലത്തേക്ക് തിരിച്ചുവരുവാൻ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പറഞ്ഞു. ‘മീറ്റ് വിത്ത് ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റിക്ക് വളരെയേറെ ഉത്തരവാദിത്തങ്ങളാണുള്ളത്. അതിൽ ഹജ്ജിന് വരുന്നവരെ പരിപാലിക്കുന്നത് കാരുണ്യ പ്രവർത്തനത്തിലുപരി ദൈവകൃപ ലഭിക്കുന്ന കാര്യം കൂടിയാണ് ^ഉമ്മൻ ചാണ്ടി പറഞ്ഞു.
മുൻ പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് സംസാരിച്ചു. റീജ്യണൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. 40 വർഷത്തെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന കമ്മിറ്റി വൈസ് പ്രസിഡൻറ് ഷറഫുദ്ദീൻ കായംകുളത്തിനും, ഉപരിപഠനത്തിന് നാട്ടിലേക്ക് പോകുന്ന ജവഹർ ബാലജന വേദി പ്രസിഡൻറ് ബാസ്സിം ബഷീറിനും കമ്മിറ്റിയുടെ ഉപഹാരങ്ങൾ ഉമ്മൻ ചാണ്ടി സമ്മാനിച്ചു.
കെ എം.ഷെരിഫ് കുഞ്ഞു പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് കൊളത്തറ, എ പി കുഞ്ഞാലി ഹാജി, അബ്ബാസ് ചെമ്പൻ,
തക്‌ബീർ പന്തളം, ഷാജിസോന, അബ്ദുൽ റഹ്‌മാൻ കാവുങ്ങൽ, അശ്റഫ് കുറ്റിച്ചാൽ, ശുകൂർ വക്കം, മുജീബ് തൃത്താല, മുജീബ് മൂത്തേടം, ഷാനിയാസ് കുന്നിക്കോട്, ലാലു തബൂക്ക്, തോമസ് വൈദ്യൻ, അനിൽ കുമാർ പത്തനംത്തിട്ട, സഹീർ മാഞ്ഞാലി, ഷെരീഫ് അറക്കൽ, ജിതേഷ് പാലക്കാട്, ഹക്കീം പാറക്കൽ, നജീബ് മുല്ലവീട്ടിൽ, ലത്തീഫ് മക്രേരി, അശ്റഫ് വയനാട്, പി.കെ. ബഷീർ അലി, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, രാജഗോപാൽ ഇലക്ട്രോ, ഷിബു കൂരി, ഫസലുല്ല വള്ളുവമ്പാലി , സലാം പോരുവഴി, അൻവർ കല്ലമ്പലം, നസീർ ആലപ്പുഴ, നൗഷീർ കണ്ണൂർ, വിശ്വനാഥൻ, ലൈല സാക്കിർ, ഹാഷിം കോഴിക്കോട്, യൂനുസ് കാട്ടൂർ, ശ്രുതസേനൻ കളരിക്കൽ, മുജീബ് പാകട, മനോജ് മാത്യു, അഹമ്മദ് ഷാനി, സക്കീർ കണ്ണേത്ത്, അശ്റഫ് പോരൂർ, സാബു കുര്യാക്കോസ്, ആൽബർട് എന്നിവർ സംസാരിച്ചു. നൗഷാദ് അടൂർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
