Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.െഎ.സി മേധാവി മക്ക ആക്ടിങ് ഗവർണറെ സന്ദർശിച്ചു
text_fieldsbookmark_border
ജിദ്ദ: ഒ.െഎ.സി ജനറൽ സെക്രട്ടറി ഡോ. യൂസുഫ് അൽ ഉസൈമീനും മക്ക ആക്ടിങ് ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദറും കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ ഗവർണറേറ്റ് ആസ്ഥാനത്ത് എത്തിയതായിരുന്നു ഒ.െഎ.സി ജനറൽ സെക്രട്ടറി. സംവാദ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും ഇസ്ലാമിെൻറ ഉൽകൃഷ്ടവും മധ്യമവുമായ നിലപാടുകളും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനും ഭീകരതാ നിർമാർജനത്തിനും ഒ.െഎ.സി നിർവഹിക്കുന്ന പ്രവർത്തനങ്ങൾ ഡോ. യൂസുഫ് വിശദീകരിച്ചു. ഇസ്ലാമിെൻറ ഉയർച്ചക്കും ദേശീയവും അന്തർദേശീയവുമായ മേഖലകളിൽ മുസ്ലിംകൾക്ക് സേവനം ചെയ്യുന്നതിലും സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങളെയും ഒ.െഎ.സി സെക്രട്ടറി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
