ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ ഷാജി ചുനക്കര സംസാരിക്കുന്നു
മക്ക: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മക്ക സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ജനകീയ നേതാവിന്റെ ദീപ്തസ്മരണകളിൽ' എന്ന പേരിൽ മൺമറഞ്ഞ കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷതവഹിച്ചു.
ഒരു മനുഷ്യായുസ്സ് കൊണ്ട് ചെയ്ത കർമങ്ങളുടെ മഹത്വത്തിനും ഉപകാരങ്ങൾക്കുമപ്പുറം ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് ജനങ്ങൾക്ക് മേൽ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ നേർചിത്രമാണ് ഉമ്മൻ ചാണ്ടിയെന്ന മഹാനായ കോൺഗ്രസ് നേതാവെന്ന് അദ്ദേഹം പറഞ്ഞു. മക്കയിലെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവാസി സംഘടന സ്ഥാപക നേതാവും, ഐ.ഒ.സി സീനിയർ നേതാവുമായ ഹാരിസ് മണ്ണാർക്കാട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മൻ ചാണ്ടിയെന്ന മഹത് വ്യക്തിത്വത്തിന്റെ എളിമയാർന്ന പൊതുപ്രവർത്തന ശൈലിയും ജനോപകാരപ്രദമായ ഭരണ മികവുമാണ് ഓർമയായി രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും ജനമനസ്സുകളിൽ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നതിന് പ്രധാന കാരണമെന്ന് അദ്ദേഹം അനുസ്മരിച്ചു. ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സാക്കിർ കൊടുവള്ളി, ഷംനാസ് മീരാൻ, അൻവർ ഇടപ്പള്ളി, നിസാ നിസാം, ഷംല ഷംനാസ്, ഷീമാ നൗഫൽ, സമീന സാക്കിർ ഹുസൈൻ, സലീം മല്ലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷംസുദ്ദീൻ വടക്കഞ്ചേരി, ഫിറോസ് എടക്കര, നൗഫൽ കരുനാഗപ്പള്ളി, ഹബീബ് കോഴിക്കോട്, നഹാസ് കുന്നിക്കോട്, മുഹമ്മദ് ഹസ്സൻ അബ്ബ, ജസീന അൻവർ, ജസ്സി ഫിറോസ്, ജുമൈല ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. നൗഷാദ് തൊടുപുഴ സ്വാഗതവും സർഫറാസ് തലശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

