ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ നിന്ന്
മക്ക: ഇന്ത്യയുടെ 76ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മക്ക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മക്ക അസീസിയയിലെ മോഡൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് വർണാഭമായ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഐ.ഒ.സി നേതാവ് ഷാനിയാസ് കുന്നിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു.
മതേതര ഇന്ത്യയുടെ പിറവിക്കായി ത്യാഗോജ്വലമായി പോരാടിയ ധീരന്മാരേയും അതോടൊപ്പം രാജ്യത്തിന്റെ ജനാധിപത്യത്തിന് കാവലായി നിൽക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പിറവിക്കായി പ്രയത്നിച്ച മഹാരഥന്മാരേയും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന മൗലികാവകാശങ്ങളെക്കുറിച്ചും മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.
മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. സീനിയർ കോൺഗ്രസ് നേതാക്കളായ സാക്കിർ കൊടുവള്ളി, നസീർ കണ്ണൂർ, ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം കായംകുളം, ഇഖ്ബാൽ ഗബ്ഗൽ, അബ്ദുൽ സലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി, മക്ക മോഡൽ സ്കൂൾ മാനേജർ ബഷീർ മാനിപുരം, സ്കൂൾ പ്രിൻസിപ്പൽ ഷമീന ബഷീർ, തുടങ്ങിയവർ സംസാരിച്ചു. ഭരണഘടനയുടെ പിറവിയെക്കുറിച്ചുള്ള 'ഭരണഘടനയുടെ നാൾവഴികൾ' എന്ന ഡോക്യൂമന്റെറി പ്രദർശനത്തിന് അബ്ദുൽ സലാം അടിവാട് നേതൃത്വം നൽകി. മോഡൽ സ്കൂൾ വിദ്യാർഥിനി അൻസാ ഫഹ്മിനും ടീമും അവതരിപ്പിച്ച ദേശഭംഗി തീം ഡാൻസ് പരിപാടികൾക്ക് മിഴിവേകി.
നൗഷാദ് തൊടുപുഴ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷറഫുദ്ദീൻ പൂഴിക്കുന്നത്ത്, നഹാസ് കുന്നിക്കോട്, അഷറഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മോഡൽ സ്കൂൾ ടീച്ചർമാരായ മൈമൂന, നുഫുസ, സൽവ, നാഫിയ തുടങ്ങിയവർ കുട്ടികളുടെ പരിപാടികൾ നിയന്ത്രിച്ചു. ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നൗഷാദ് തൊടുപുഴ സ്വാഗതവും നിസാം നന്ദിയും പറഞ്ഞു. മോഡൽ സ്കൂൾ വിദ്യാർഥിനി അസ്മ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

