ഐ.ഒ.സി മക്കാ സെൻട്രൽ കമ്മിറ്റി ആഘോഷം
text_fieldsഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ പായസവിതരണം നടത്തുന്നു
മക്ക: ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടിയുടെയും പ്രവർത്തകരുടെയും ചിരകാല സ്വപ്നമായിരുന്ന അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ആസ്ഥാന മന്ദിരത്തിന്റെയും ഓഫിസ് സമുച്ചയങ്ങളുടെയും ഉദ്ഘാടനത്തോടാനുബന്ധിച്ച് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മക്ക സെൻട്രൽ കമ്മിറ്റി ആഘോഷ ചടങ്ങും പായസവിതരണവും നടത്തി.
മക്ക അസീസിയയിൽ നടന്ന പരിപാടി ഐ.ഒ.സി നേതാവ് ഷാനിയാസ് കുന്നിക്കോട് ഉദ്ഘാടനം ചെയ്തു. മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഐ.ഒ.സി നേതാക്കളായ ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, ഇക്ബാൽ ഗബ്ഗൽ, ഷംനാസ് മീരാൻ മൈലൂർ, റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽസലാം അടിവാട്, മുഹമ്മദ് സദ്ദാം ഹുസൈൻ, റഫീഖ് കോതമംഗലം എന്നിവർ ആശംസകൾ നേർന്നു. പായസ വിതരണത്തിന് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സർഫറാസ് തലശ്ശേരി, ഷറഫുദ്ദീൻ പൂഴിക്കുന്നത്ത്, മുഹമ്മദ് സർവാർ ഖാൻ, നഹാസ് കുന്നിക്കോട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതവും ട്രഷറർ ഇബ്രാഹിം കണ്ണങ്കാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

