Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​ത്ത​ർ അ​മീ​റി​ന്​...

ഖ​ത്ത​ർ അ​മീ​റി​ന്​ സ​ൽ​മാ​ൻ രാ​ജാ​വി​െൻറ ക്ഷ​ണം

text_fields
bookmark_border
ഖ​ത്ത​ർ അ​മീ​റി​ന്​ സ​ൽ​മാ​ൻ രാ​ജാ​വി​െൻറ ക്ഷ​ണം
cancel
camera_alt

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഹ​ർ​ഹാ​നെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി

സ്വീ​ക​രി​ച്ച​പ്പോ​ൾ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്​ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്ക്​​ സ​ൽ​മാ​ൻ രാ​ജാ​വി​െൻറ ക്ഷ​ണം. ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നാ​ണ്​ സ​ൽ​മാ​ൻ രാ​ജാ​വി​െൻറ ക്ഷ​ണം ഖ​ത്ത​ർ അ​മീ​റി​ന്​ കൈ​മാ​റി​യ​ത്.

ഖ​ത്ത​ർ അ​മീ​റി​നും ജ​ന​ത​ക്കും കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യും പു​രോ​ഗ​തി​യും നേ​ർ​ന്നു​ള്ള സ​ൽ​മാ​ൻ രാ​ജാ​വി​െൻറ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​െൻറ ആ​ശം​സ​ക​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൈ​മാ​റി. ദോ​ഹ​യി​ലെ ബ​ഹ്​​ർ കൊ​ട്ടാ​ര​ത്തി​ലാ​ണ്​ ഖ​ത്ത​ർ അ​മീ​ർ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ സ്വീ​ക​രി​ച്ച​ത്. സ്വീ​ക​ര​ണ​ത്തി​നി​ട​യി​ൽ ഖ​ത്ത​ർ അ​മീ​ർ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും ക്ഷേ​മാ​രോ​ഗ്യ​ങ്ങ​ൾ നേ​രു​ക​യും ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യു​മു​ണ്ടാ​ക​െ​ട്ട​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi prince
News Summary - Invitation from King Mann of Qatar to the Emir of Qatar
Next Story