റിയാദ് ആഗോള നിക്ഷേപക സംഗമത്തിന് തുടക്കം
text_fieldsറിയാദ്: സൗദി വിഷൻ 2030 െൻറ ഭാഗമായുള്ള ആഗോള നിക്ഷേപക സംഗമത്തിെൻറ രണ്ടാം എഡിഷന് റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിൽ തുടക്കമായി. മൂന്നു ദിനം നീളുന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ്’ എന്ന പരിപാടിയിൽ ലോക രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പേര്‍
സംബന്ധിക്കുന്നുണ്ട്. ആദ്യദിനത്തിൽ സൗദി അറേബ്യ വിവിധ രാജ്യങ്ങളുമായി 25 നിക്ഷേപക കരാറുകളിൽ ഒപ്പിട്ടു. 50 ബില്യൺ ഡോളർ മൂല്യമുള്ളതാണ് കരാറുകൾ. വരും ദിനങ്ങളിലും വന്‍കിട പദ്ധതികളുടേയും കരാറുകളുടേയും പ്രഖ്യാപനം നടക്കുന്ന സമ്മേളനത്തോടെ സൗദിയില്‍ വന്‍നിക്ഷേപ -തൊഴില്‍ സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ആഗോള നിക്ഷേപ സമ്മേളനത്തിെൻറ രണ്ടാം ഭാഗത്തിനാണ് ചൊവ്വാഴ്ച റിയാദിൽ തുടക്കമായത്. സൗദിയുടെ നിക്ഷേപ സാധ്യതകളും സഹകരണ സാധ്യതകളും തുറന്നിടുന്നതാണ് സമ്മേളനം.
ഇതിന് മുന്നോടിയായി വിവിധ കരാറുകള്‍ തയാറായിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലിയടക്കം നിരവധി പേരുണ്ട്. മാറുന്ന സൗദിയില്‍ വന്‍ നിക്ഷേപ തൊഴില്‍ സാധ്യതകളാണ് സമ്മേളനം തുറന്നിടുന്നത്. ലുലു ഗ്രൂപ്പ് ഉള്‍പ്പെടെ വിവിധ കമ്പനികള്‍ സൗദിയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തവണ ഏഷ്യന്‍ രാജ്യങ്ങളുമായാണ് ഭൂരിഭാഗം നിക്ഷേപ കരാറുകള്‍. പൊതുനിക്ഷേപ ഫണ്ടിെൻറ നേതൃത്വത്തിലാണ് സമ്മേളനം. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആദ്യസെഷനിൽ സംബന്ധിച്ചു. അയൽപക്ക രാജ്യങ്ങളുമായുള്ള ബന്ധത്തെ കുറിച്ച ചർച്ചയിൽ ഇന്ത്യയും പരാമർശവിഷയമായി. സമാധാനചർച്ചകളോട് ഇന്ത്യ പുറംതിരിഞ്ഞു നിൽക്കുന്നു എന്നായിരുന്നു ഇമ്രാെൻറ ആരോപണം.
ആദ്യദിനത്തിൽ 50 ശതകോടി ഡോളറിെൻറ കരാർ
റിയാദ്: ആഗോള നിക്ഷേപ സമ്മേളനത്തിെൻറ ഭാഗമായി സൗദി വിവിധ രാജ്യങ്ങളുമായി 25 വന്‍കിട ധാരണാപത്രങ്ങൾ ഒപ്പു വെച്ചു. 50 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണ് കരാറുകള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കമ്പനികളുമായാണ് കരാറുകള്‍. രാസവസ്തുക്കളുടെ ഉത്പാദനത്തിന് ഇന്ത്യയിലെ ഗംപ്രോയുമായാണ് കരാർ. നിക്ഷേപക സംഗമത്തിലെ ആദ്യദിനത്തിലാണ് എണ്ണ, പെട്രോ കെമിക്കല്‍, ഗതാഗത മേഖലയിലെ വന്‍കിട കരാറുകള്‍ക്ക് തുടക്കമാകുന്നത്. ഇതിെൻറ ഭാഗമായുള്ള ധാരണാപത്രങ്ങളാണ് സമ്മേളനത്തില്‍ ഒപ്പുവെച്ചത്.
ഇതില്‍ 15 എണ്ണം സൗദി അരാംകോയുമായാണ്. ഇതു മാത്രം 34 ബില്യണ്‍ മൂല്യം വരും. പുതിയ റിഫൈനറികളും നിക്ഷേപ സഹകരണവും ഉള്‍പ്പെടെയാണ് അരാംകോയുടെ പുതിയ പദ്ധതി ധാരണാപത്രങ്ങള്‍. ജുബൈലില്‍ പെട്രോ കെമിക്കല്‍ കോംപ്ലക്സ്, ഹ്യുണ്ടായുമായി സഹകരിച്ച് ഫാക്ടറി, ചൈനയിലെ വിവിധ കമ്പനികളുമായി സ്റ്റീല്‍ നിർമാണ രംഗത്തെ സഹകരണം, രാസവസ്തുക്കളുടെ ഉത്പാദനത്തിന് ഇന്ത്യയിലെ ഗംപ്രോയുമായി സഹകരണം, വിവിധ കേന്ദ്രങ്ങളില്‍ പുതിയ റിഫൈനറികള്‍ എന്നിവയാണ് അരാംകോ ഒപ്പു വെച്ച പ്രധാന കരാറുകള്‍. ട്രയിന്‍ ഗതാഗത രംഗത്തെ നിക്ഷേപത്തിനും കരാറായി. ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ്, സൗദി ഗതാഗത വകുപ്പ് മന്ത്രി ഡോ. നബീല്‍ മുഹമ്മദ് അല്‍ അമൂദി, അരാംകോ സി ഇ ഒ അമീന്‍ നാസര്‍, സൗദി പൊതു നിക്ഷേപ ഫണ്ട് സി.ഇ. ഒ യാസിര്‍ ഒ അല്‍ റുമയ്യാന്‍ എന്നിവരുമായാണ് വിവിധ ധാരണാ പത്രങ്ങള്‍ ഒപ്പു വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
