വാർഷിക വരുമാനം 20 ലക്ഷം റിയാലെങ്കിൽ നിക്ഷേപ ലൈസൻസ്
text_fieldsജിദ്ദ: സൗദിയില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് 20 ലക്ഷത്തിലധികം റിയാൽ വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ നിക്ഷേപ ലൈസൻസിന് (ഇന്‍വെസ്റ്റ്മെൻറ് ലൈസന്‍സ്) അപേക്ഷിക്കാമെന്ന് വാണിജ്യ മന്ത്രാലയം. 2022 ഫെബ്രുവരി 16നുമുമ്പ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം. അതിനുശേഷം ശക്തമായ പരിശോധനകളും പിടിക്കപ്പെട്ടാൽ ശിക്ഷയുമുണ്ടാകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. 10 ദശലക്ഷം റിയാല്‍ വാര്‍ഷിക വരുമാനമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു വാണിജ്യ മന്ത്രാലയം ഇതുവരെ ബിനാമി പദവി ശരിയാക്കലിന് പ്രേരിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസമാണ് ഇത് 20 ലക്ഷമാക്കി കുറച്ചത്. ഇതോടെ നിരവധിപേര്‍ ഇന്‍വെസ്റ്റ്മെൻറ് ലൈസന്‍സെടുക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ നിരവധി വ്യാപാരികള്‍ ഇന്‍വെസ്റ്റ്മെൻറ് ലൈസന്‍സ് എടുത്തുകഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

