പുതുതലമുറയുടെ വിരൽത്തുമ്പിൽ ലഹരി -ഷുഹൈബ് പനങ്ങാങ്ങര
text_fieldsറിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ആരോഗ്യ സെമിനാർ ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പുതുതലമുറക്കിടയിൽ ലഹരി പദാർഥങ്ങളുടെ ലഭ്യത പ്രകാശ വേഗതയെ വെല്ലുന്ന രീതിയിലാണന്നും നമ്മുടെ കുട്ടികൾ പഠിക്കുന്ന പരിസര പ്രദേശങ്ങളിൽ രക്ഷിതാക്കൾ നിർബന്ധമായും ജാഗരൂഗരാവണമെന്നും റിയാദ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര പറഞ്ഞു. നമുക്ക് തിരിച്ചറിയാൻ പോലും പറ്റാത്തരീതിയിലുള്ള ലഹരി വസ്തുക്കൾ ഇന്ന് അവരുടെ വിരൽത്തുമ്പിൽ ലഭ്യമാണ്. ഇതിനെതിരെ തക്ക മാർഗനിർദേശങ്ങൾ രക്ഷിതാക്കളിൽനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ ‘പരിരക്ഷ 2025’ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സെമിനാറിൽ ഇസ്മ മെഡിക്കൽ സെന്ററിലെ ജനറൽ ഫിസിഷ്യൻ ഡോ. സുമി തങ്കച്ചൻ ‘പ്രവാസി ജീവിതത്തിലെ ആരോഗ്യ വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയവും പ്രശസ്ത ലൈഫ് കോച്ച് സുഷമ ഷാൻ ‘ലഹരി ചുഴിയിൽ അടി തെറ്റുന്ന പ്രവാസം’ എന്ന വിഷയവും, പ്രഗല്ഭ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫാത്തിമ റൈഹാൻ ‘പ്രവാസികളിലെ മാനസിക സമ്മർദം’ എന്ന വിഷയവും ആസ്പദമാക്കി സംസാരിച്ചു.
സെമിനാറിനോടനുബന്ധിച്ചു നടന്ന മെഡിക്കൽ ക്യാമ്പിന് ഇസ്മ മെഡിക്കൽ സെന്റർ സ്റ്റാഫ് അംഗങ്ങളായ ജാഫർ പനങ്ങാങ്ങര, താരാ ഫിപിപ്പ്, വിദ്യ മോൾ, അനഘ എന്നിവർ നേതൃത്വം നൽകി. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. കോയമു ഹാജി, മുഹമ്മദ് വേങ്ങര, ഇന്ത്യൻ എംബസി വെൽഫയർ വിഭാഗം ഉദ്യോഗസ്ഥൻ യുസുഫ് കാക്കഞ്ചേരി, ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സഫീർ തിരൂർ, ഇസ്മ മെഡിക്കൽ സെൻറർ മാനേജർ സി.കെ. ഫാഹിദ് എന്നിവർ സംസാരിച്ചു. ഇസ്മാഈൽ പടിക്കൽ, ഇസ്ഹാഖ് താനൂർ, ജാഫർ വീമ്പൂർ, ഹാഷിം തോട്ടത്തിൽ, ഉമർ അമാനത്ത്, അനസ് പെരുവള്ളൂർ, നാസർ കുറുവ, റസാഖ് പൊന്നാനി, മാനു മഞ്ചേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് സ്വാഗതവും ഇസ്ഹാഖ് താനൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.