Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇൻറർനെറ്റ്​ കണക്ഷന്‍...

ഇൻറർനെറ്റ്​ കണക്ഷന്‍ പങ്കുവെച്ച കേസിൽ കുടുങ്ങിയ മലയാളികൾ മോചിതരായി

text_fields
bookmark_border
ഇൻറർനെറ്റ്​  കണക്ഷന്‍ പങ്കുവെച്ച കേസിൽ കുടുങ്ങിയ മലയാളികൾ മോചിതരായി
cancel

റിയാദ്​: സഹതാമസക്കാരായ യമനികൾക്ക്​ ഇൻറർനെറ്റ്​ പങ്കുവെച്ചതി​​​െൻറ​ പേരിൽ തീവ്രവാദ കേസിൽ കുടുങ്ങിയ മലയാളികൾ മോചിതരായി. ജിദ്ദയിലെ ഹംദാനിയയിൽ ചെമ്മീൻ സാൻഡ്​വിച്ച്​ കട ജീവനക്കാരായ മലപ്പുറം സ്വദേശികളായ ഫിറോസ്​, മൊയ്​തീൻകുട്ടി, തിരുവനന്തപുരം സ്വദേശി ഫെബിൻ റാഷിദ്​ എന്നിവരാണ്​ സൗദി സുരക്ഷാസേനയുടെ കസ്​റ്റഡിയിൽ നിന്ന്​ വിട്ടയക്കപ്പെട്ടത്​. ഇൗ വർഷം സെപ്​റ്റംബർ 25നാണ്​ ഇവർ പിടിയിലായത്​. 
ഒരേ മുറിയിൽ താമസക്കാരായ ഇവരിൽ ഫെബി​​​െൻറ പേരിൽ ഇൻറർനെറ്റ്​ കണക്ഷൻ എടുത്ത്​ ഒരുവർഷമായി ഉപയോഗിച്ചുവരികയായിരുന്നു. ആയിടക്ക്​ ഇവരുടെ അതേ കെട്ടിടത്തിൽ താമസിക്കാനെത്തിയ രണ്ട്​ യമനികൾക്ക്​ ഇൻറർനെറ്റ്​ പങ്കുവെച്ചതാണ്​ പ്രശ്​നമായത്​. 

സെപ്​റ്റംബർ 10നാണ്​ യമനികൾ വന്നത്​. കുറച്ചുദിവസങ്ങൾക്ക്​ ശേഷം ഇവരെ കാണാതായി. 25ന്​ രാവിലെ 11ഒാടെ മുറിയിലെത്തിയ സൗദി സുരക്ഷാസേന മൂന്ന്​ മലയാളികളെയും കസ്​റ്റഡിയിലെടുത്തു അജ്ഞാത കേന്ദ്രത്തിലേക്ക്​ കൊണ്ടുപോയി. നാലുദിവസം കഴിഞ്ഞാണ്​ ഇവർ എവിടെയാണുള്ളതെന്ന്​ സ്​പോൺസർക്ക്​ പോലും വിവരം ലഭിച്ചത്​. ചോദ്യം ചെയ്യലിനിടയിൽ രണ്ടുപേരുടെ ഫോട്ടോ കാണിച്ച് ഇവരെ അറിയുമോ എന്ന് പൊലീസ്​ ഉദ്യോഗസ്​ഥർ അന്വേഷിച്ചിരുന്നത്രെ. 
ഫോ​േട്ടായിലുണ്ടായിരുന്നത്​ അവരുടെ സഹതാമസക്കാരായ യമനികളായിരുന്നു. തീവ്രവാദി സംഘത്തി​​​െൻറ കണ്ണികളാണ്​ യമനികളെന്നും അവർക്ക്​ ഇൻറർനെറ്റ്​ പങ്കുവെച്ചതായി മനസിലായതിനെ തുടർന്ന്​ സംഘവുമായി ബന്ധമുണ്ടോ എന്ന്​ അന്വേഷിക്കാൻ കസ്​റ്റഡിയിലെടുത്തതാണെന്നും ചോദ്യം ചെയ്​ത ഉദ്യോഗസ്​ഥർ മലയാളികളോട്​ പറഞ്ഞു. ഇതറിഞ്ഞ്​ അവർ ഞെട്ടിപ്പോയി. നിരന്തരമായ ചോദ്യം ചെയ്യലിൽ അവർ മാനസികമായി തളർന്നു. 

23 ദിവസം കഴിഞ്ഞപ്പോൾ ഫെബിനൊഴിച്ച്​ മറ്റ്​ രണ്ടുപേരെ നിരപരാധികളെന്ന്​ കണ്ട്​ വിട്ടയച്ചു. കണക്ഷൻ ഫെബി​​​െൻറ പേരിലായതാണ്​ തടസമായത്​. 
തുടർന്ന്​ റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, അയ്യുബ്​ കരുപ്പടന്ന ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മോചനത്തിനുള്ള ശ്രമമാരംഭിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്​ മുഖേനെ സൗദി വിദേശകാര്യവകുപ്പുമായി ബന്ധപ്പെട്ട്​ നടത്തിയ പ്രവർത്തനത്തിലൂടെ ഫെബിനെ കാണാൻ സ്​പോൺസർക്ക്​ അനുവാദം ലഭിച്ചു.

നെറ്റ്​ ഷെയർ ചെയ്​ത കുറ്റത്തിൽ മാപ്പിന്​ അപേക്ഷിച്ചു. ശേഷം ഒരാഴ്​ച കഴിഞ്ഞപ്പോൾ യുവാവിനെ സുരക്ഷാസേന സ്​പോൺസർക്ക്​ കൈമാറി. മൊത്തം ഒന്നരമാസമാണ്​ ഇയാൾ കസ്​റ്റഡിയിൽ കഴിഞ്ഞത്​. ഇൻറർനെറ്റ്​ ഷെയർ ചെയ്യുന്നത്​ സുരക്ഷിതമല്ലെന്നും അത്​ ചിലപ്പോൾ തീവ്രവാദം പോലുള്ള ഗുരുതര കുറ്റങ്ങളിൽ വരെ ചെന്നുപെടുമെന്നും വിഷയത്തിലിടപെട്ട സാമൂഹിക പ്രവർത്തകർ മലയാളി സമൂഹത്തിന്​ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsinternet case
News Summary - internet case-saudi-gulf news
Next Story