ഡ്യൂൺസ് സ്കൂളുകളിൽ അന്താരാഷ്ട്ര യോഗദിനാചരണം
text_fieldsറിയാദിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്കൂളിൽ നടന്ന യോഗദിനാചരണം
റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്കൂൾ മുർസലാത്ത്, മലസ് ശാഖകളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, വൈസ് പ്രിന്‍സിപ്പല്‍ വിദ്യാ വിനോദ്, സി.ഇ.ഒ ഷാനിജ ഷനോജ്, മാനേജര്‍ അബീര്‍, ദിശ സൗദി നാഷനല്‍ പ്രസിഡൻറ് കെ.എം. കനകലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പരിപാടിയില്‍ യോഗപ്രദര്‍ശനവും അരങ്ങേറി. യോഗ ഗുരു എം.ജെ. സജിന്‍, യോഗ അധ്യാപിക ദേവിക, അവന്തിക, അധ്യാപിക ഗായത്രി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു യോഗ പ്രദര്‍ശനം. യോഗയുടെ പ്രാധാന്യം പുതുതലമുറക്ക് പകര്ന്നുനല്കാനാണ് യോഗ ദിനാചരണമെന്ന് പ്രിന്‍സിപ്പല്‍ സംഗീത അനൂപ് പറഞ്ഞു. ഐക്യവും ആത്മബോധവും നിറഞ്ഞതായിരുന്നു വിദ്യാർഥികളുടെ യോഗപ്രകടനം. സ്കൂളിന്റെ ലക്ഷ്യം സമഗ്രവിദ്യാഭ്യാസം നല്കി വിദ്യാർഥികളെ പരിപോഷിപ്പിക്കുക എന്നതാണ്. ഇതിന്റെ ഭാഗമാണ് യോഗ ദിനാചരണം എന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

