Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജ്യാ​ന്ത​ര...

രാ​ജ്യാ​ന്ത​ര സ​ർ​വി​സ്​: വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സൗദി സി​വി​ൽ ഏ​വി​യേ​ഷ​​െൻറ അനുമതി

text_fields
bookmark_border
രാ​ജ്യാ​ന്ത​ര സ​ർ​വി​സ്​: വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സൗദി സി​വി​ൽ ഏ​വി​യേ​ഷ​​െൻറ അനുമതി
cancel

റി​യാ​ദ്​: കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള രാ​ജ്യാ​ന്ത​ര യാ​ത്ര​വി​ല​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഭാ​ഗി​ക​മാ​യി നീ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഗാ​ക) അ​നു​മ​തി ന​ൽ​കി.

രാ​ജ്യ​ത്തു​നി​ന്ന്​ വി​ദേ​ശ​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നും വ​രു​ന്ന​തി​നു​മു​ള്ള അ​നു​മ​തി​യാ​ണ്​ ന​ൽ​കി​യ​തെ​ന്ന്​ ഗാ​ക ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ​ക്ക്​ അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.

സൗ​ദി പൗ​ര​ന്മാ​ർ​ക്കും എ​ക്​​സി​റ്റ്​ എ​ൻ​ട്രി വി​സ, ഇ​ഖാ​മ, സ​ന്ദ​ർ​ശ​ന വി​സ എ​ന്നി​വ​യു​ള്ള വി​ദേ​ശി​ക​ൾ​ക്കും യാ​ത്ര​സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കു​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തി കോ​വി​ഡ്​ നെ​ഗ​റ്റി​വാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ യാ​ത്ര​ക്കാ​ർ കൈ​യി​ൽ ക​രു​തി​യി​രി​ക്ക​ണം.

വി​ദേ​ശ​ത്തു​ള്ള സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ ടെ​സ്​​റ്റ്​ ആ​യി​രി​ക്ക​ണം. സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച കോ​വി​ഡ്​ പ്ര​തി​രോ​ധ പ്രോ​േ​ട്ടാ​ക്കോ​ളു​ക​ൾ പാ​ലി​ച്ച്​ മാ​ത്ര​മേ യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും തി​രി​ച്ച്​ പു​റ​ത്തേ​ക്ക്​ പോ​കാ​നും അ​നു​മ​തി​യു​ള്ളൂ. ഇൗ ​നി​ബ​ന്ധ​ന​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല എ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സെ​പ്​​റ്റം​ബ​ർ 15 ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ആ​റു​ മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സ്വ​ന്തം നി​ല​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​തും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് സ്വ​യം യാ​ത്ര​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യ രാ​ജ്യ​ങ്ങ​ൾ​ക്ക് മേ​ൽ​പ​റ​ഞ്ഞ തീ​രു​മാ​നം ബാ​ധ​ക​മ​ല്ല എ​ന്ന് സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത് ഏ​തൊ​ക്കെ രാ​ജ്യ​ങ്ങ​ളെ​ന്ന് വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ന്ത്യ​യി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്കും തി​രി​ച്ചും റ​ഗു​ല​ർ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചി​രു​ന്നു.ആ ​വി​ല​ക്ക് നീ​ക്കി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​ക്കും സൗ​ദി​ക്കു​മി​ട​യി​ൽ സാ​ധാ​ര​ണ സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Civil AviationInternational Servicesaudi newsAirlines Permission
Next Story