അന്താരാഷ്​ട്ര ഖുർആൻ പാരായണ മൽസരത്തിന്​ തുടക്കമായി

10:35 AM
08/10/2017
മക്ക: 39മാത്​ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര ഖുർആൻ പാരായണ മൽസരത്തിന്​ തുടക്കമായി. മസ്​ജിദുൽ ഹറാമിൽ  ദേശീയ അന്തർദേശീയ മത്സര വകുപ്പ്​ ജനറൽ സെക്രട്ടറി ഡോ. മൻസൂർ ബിൻ മുഹമ്മദ്​ അൽസമീഹ്​ ഉദ്​ഘാടനം ചെയ്​തു.  81 രാജ്യങ്ങളിൽ നിന്ന്​ 12 പേർ  പ​െങ്കടുക്കുന്നുണ്ട്​​.  പ്രിലിമിനറി ടെസ്​റ്റിൽ 75 പേരാണ്​ ഫൈനൽ മത്സരത്തിലേക്ക്​ യോഗ്യത നേടിയതെന്ന്​​  ജഡ്​ജിങ്​ കമ്മിറ്റി അധ്യക്ഷൻ ഡോ. അഹ്​മദ്​ ബിൻ അലി അൽസുദൈസ്​ പറഞ്ഞു. ആദ്യദിവസം രാവിലെ പത്ത്​  പേരുടെയും വൈകുന്നേരം 13 പേരുടെയും മൽ​സരമാണ്​ നടന്നതെന്നും അദ്ദേഹം പറഞ്ഞു.   മത കാര്യവകുപ്പ്​ ഉദ്യോഗസ്​ഥരും, ഹറമിലെ സന്ദർശകരും ഉദ്​ഘാടന പരിപാടിയിൽ പ​​െങ്കടുത്തു. ഖുർആൻ പാരായണം കേൾക്കാൻ സ്​ത്രീകൾക്ക്​ പ്രത്യേക സ്​ഥലം ഒരുക്കി. ടെലിവിഷനും റേഡിയോകളും പരിപാടി തത്​സമയം സം​േപ്രഷണം ചെയ്​തു.  അഞ്ച്​ ദിവസം നീളുന്ന മൽസരം ഒക്​ടോബർ 11 ബുധനാഴ്​ച അവസാനിക്കും.
COMMENTS