അന്താരാഷ്ട്ര ഖുർആൻ മനഃപാഠമത്സരം: പ്രചാരണം ഊർജിതം
text_fieldsകിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠമത്സരത്തിന്റെ പ്രചാരണാർഥം രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രകടമായ പരസ്യബോർഡുകൾ
യാംബു: സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ മക്കയിൽ സെപ്റ്റംബർ 14 മുതൽ 25 വരെ നടക്കുന്ന കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠമത്സരത്തിന് തുടക്കം. മത്സരത്തിന്റെ പ്രചാരണാർഥം പ്രധാന നഗരങ്ങളിലെ തെരുവീഥികളിലെല്ലാം പരസ്യബോർഡുകൾ നിറഞ്ഞിരിക്കുകയാണ്. മക്ക, ജിദ്ദ, റിയാദ് തുടങ്ങിയ നഗരങ്ങളിലെ പ്രധാന തെരുവുകളിൽ പരസ്യഫലകങ്ങൾ വ്യാപകമായി.
ഇസ്‌ലാമിക, കാൾ ആൻഡ് ഗൈഡൻസ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽശൈഖിന്റെ നിർദേശപ്രകാരമാണ് വിപുലമായ പ്രചാരണ പരിപാടികൾ മത്സരവുമായി ബന്ധപ്പെട്ട് ഒരുക്കുന്നത്. മത്സരം വിജയകരമാക്കുന്നതിനും മത്സരാർഥികൾക്കു വേണ്ട എല്ലാവിധ സംവിധാനങ്ങൾ ഒരുക്കാനും ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകി.153 മത്സരാർഥികൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഖുർആൻ മനഃപാഠമത്സരം മക്കയിലെ ഹറം പള്ളിയിലാണ് നടക്കുന്നത്. ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ ഏകദേശം 6300ലധികം മത്സരാർഥികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

