Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഫ മക്കയിൽ അന്താരാഷ്​ട്ര നഴ്​സസ്​ ദിനം ആഘോഷിച്ചു

text_fields
bookmark_border
സഫ മക്കയിൽ അന്താരാഷ്​ട്ര നഴ്​സസ്​ ദിനം ആഘോഷിച്ചു
cancel

റിയാദ്​: ബത്​ഹയിലെ പ്രമുഖ ആതുരാലയമായ സഫ മക്ക പോളിക്ലിനിക്കിൽ അന്താരാഷ്ട്ര നഴ്സസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ ഫഹദ് അൽ അനൈസി, ഡോ. ബാലകൃഷ്ണൻ, നഴ്സിങ് ഹെഡ് ബുഷറ മോൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ഡോ. ബാലകൃഷ്ണൻ, ഡോ. അബ്ദുൽ അസീസ് ലബ്ബ, ഫഹദ് അൽ അനൈസി, നഴ്​സിങ്​ സ്​റ്റാഫുകളായ ഷൈമ, ഹേമ, ഷരീഫ എന്നിവർ ചടങ്ങിൽ നഴ്സുമാരുടെ സേവനങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചു.

ഡോ. തമ്പാൻ, ഡോ. അനിൽ, ഡോ. ഷാജി നാരായണൻ, ഡോ. രഹന, ഡോ. മിനി, ഡോ. റഹ്​മ, ഡോ. ലുബ്​ന, ഡോ. തസ്​ലീന, ഡോ. പീർ മുഹമ്മദ്​, അഡ്​മിനിസ​്​ട്രേഷൻ ജീവനക്കാരായ മുഹമ്മദ്​ അൽ നഹ്​ദി, മനാൽ അൽ അനൈസി, നഴ്​സുമാരായ സുറുമി, പുഷ്പ, അഫ്‌നാൻ, ഷി​േൻറാ, ബ്ലെസ്സി, സുമയ്യ, അലീന, ജോമോൾ, മാനേജ്‌മെൻറ്​ പ്രതിനിധികളായ ജാബിർ അരിക്കുഴിയൻ, ഇല്യാസ് മറുകര എന്നിവർ സംബന്ധിച്ചു.

സ്​റ്റാഫ് അംഗങ്ങളായ അബ്​ദുൽ മജീദ്, മുസബ്ബിർ, സക്കീർ ചോലക്കൽ, ശിഹാബ് പാങ്ങ്, ശിഹാബ് ചോലക്കൽ, അലി ഫൈസി, ജംഷീർ എന്നിവരും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ആരോഗ്യമേഖലയിൽ നഴ്സുമാർ നൽകുന്ന നിസ്തുലമായ സേവനങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ക്ലിനിക്കിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Nurses Day was celebrated at Safa Mecca
Next Story