Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക നഴ്സസ് ദിനം: നഴ്സുമാർക്ക് ആദരമൊരുക്കി സൗദിയിലെ സിറ്റിഫ്ലവർ ശാഖകൾ

text_fields
bookmark_border
ലോക നഴ്സസ് ദിനം: നഴ്സുമാർക്ക് ആദരമൊരുക്കി സൗദിയിലെ സിറ്റിഫ്ലവർ ശാഖകൾ
cancel

റിയാദ്: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിെൻറ നേതൃത്വത്തിൽ സൗദി അറേബ്യയിലെ വിവിധ ശാഖകളിൽ വിപുല ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. റിയാദ്, സകാക്ക, ബുറൈദ, ജുബൈൽ, നജ്‌റാൻ എന്നിവിടങ്ങളിലെ ശാഖകളിലാണ് ആരോഗ്യരംഗത്തെ കരുതലായ നഴ്സുമാരെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങുകൾ നടന്നത്. ബത്ഹ സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ നടന്ന ആഘോഷങ്ങൾ അബ്ദുൽ അസീസ് ചോലയ്ക്കൽ (ഷിഫ അൽ ജസീറ പോളിക്ലിനിക്) ഉദ്ഘാടനം ചെയ്തു.

സിറ്റിഫ്ലവർ മാർക്കറ്റിങ് മാനേജർ നൗഷാദ് ഏകോപനം നിർവഹിച്ച ചടങ്ങിൽ സ്റ്റോർ മാനേജർമാരായ അനസ്, ശരത് എന്നിവർ സംബന്ധിച്ചു. സകാക്കയിൽ നടന്ന ചടങ്ങുകൾ ജോഫിൻ പോൾ, സുധീർ ഹംസ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുകയും സ്റ്റോർ മാനേജർ ഹസ്കർ നഴ്സുമാരെ ആദരിക്കുകയും ചെയ്തു. ബുറൈദയിൽ ഖസീം യൂനിവേഴ്സിറ്റിയിലെ ഡോ. സുഹാജ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റോർ മാനേജർ ഹൈദർ നഴ്സുമാർക്ക് ആദരമർപ്പിച്ചു. ജുബൈലിൽ ഡബ്ല്യു.എം.എഫ് ടീമുമായി ചേർന്ന് നടത്തിയ ആഘോഷം ഷിഫ അൽ ജുബൈൽ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ വില്യം വർക്കി ഉദ്ഘാടനം ചെയ്തു. ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായത്തിൽ പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിൽ ഡബ്ല്യു.എം.എഫ് പ്രവർത്തകർ നഴ്സുമാരെ ആദരിച്ചു. തുടർന്ന് സംഗീത പരിപാടി അരങ്ങേറി. നിക്കി ല പരിപാടിയുടെ അവതാരകയായി.

നജ്‌റാൻ സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ മിനി ജോസഫ് (കെ.കെ.എച്ച്) ഉദ്ഘാടനം നിർവഹിച്ചു. സിറ്റിഫ്ലവർ ഹൈപ്പർ മാനേജർ ഷിേൻറാ മോഹനൻ പരിപാടികൾക്ക് നേതൃത്വം നൽകി. സർവിസിൽ 20 വർഷം പൂർത്തിയാക്കിയ നഴ്സുമാരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. മെൽബി, സന്ധ്യ എന്നിവർ നജ്‌റാനിലെ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Nurses Day: Cityflower branches in Saudi Arabia pay tribute to nurses
Next Story