മക്ക ക്ലോക്ക് ടവറിൽ പ്രവാചകനെ കുറിച്ച് അന്താരാഷ്ട്ര മ്യൂസിയം
text_fieldsമക്ക ക്ലോക്ക് ടവറിൽ പ്രവാചക ജീവചരിത്രത്തെ കുറിച്ചുള്ള അന്താരാഷ്ട്ര മ്യൂസിയം ‘ട്രയൽ റൺ’ ആരംഭിച്ചപ്പോൾ
മക്ക: മക്ക ക്ലോക്ക് ടവറിലെ പ്രവാചക ജീവചരിത്രത്തെ കുറിച്ചുള്ള അന്താരാഷ്ട്ര മ്യൂസിയത്തിന്റെ ‘ട്രയൽ റൺ’ ആരംഭിച്ചു. മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ ഈസ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രവാചകചര്യയെ സേവിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി മുസ്ലിം വേൾഡ് ലീഗ് നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണിത്.
മ്യൂസിയത്തിൽ 30ലധികം വിഭാഗങ്ങൾ ഉൾപ്പെടുന്നു. ഈ വിഭാഗങ്ങൾ അഞ്ച് അന്താരാഷ്ട്ര ഭാഷകളിലായി 200ലധികം ദൃശ്യപരവും സംവേദനാത്മകവുമായ അവതരണങ്ങൾ നൽകുന്നു. ഏറ്റവും പുതിയ ഡിജിറ്റൽ, ഇൻററാക്ടിവ് ഡിസ്േപ്ല സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ്ഒരുക്കിയിരിക്കുന്നത്.
പ്രദർശനത്തിലെ വൈവിധ്യമാർന്നതും ക്രിയാത്മകവുമായ വിഭാഗങ്ങൾ അൽഇൗസ കണ്ടു. പ്രദർശനവും മ്യൂസിയവും പ്രവാചകന്റെ ജീവചരിത്രം സന്ദർശകർക്ക് പറഞ്ഞുതരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തീവ്രവാദത്തിന്റെ അപകടങ്ങളും വെളിപ്പെടുത്തുന്നു. പ്രവാചകന്റെ ജീവചരിത്രത്തിന്റെയും ഇസ്ലാമിക നാഗരികതയുടെയും അന്താരാഷ്ട്ര മ്യൂസിയങ്ങളുടെ ഒരു പരമ്പര കൂടിയാണിത്.
ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഇസ്ലാമിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും അവയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഇല്ലാതാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

