Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്​ട്ര ഇസ്​ലാമിക സമ്മേളനം മക്കയിൽ നാളെ; പ്രതിനിധികളെത്തി തുടങ്ങി

text_fields
bookmark_border
85 രാജ്യങ്ങളിൽ നിന്ന്​ 150 പണ്ഡിതന്മാർ
അന്താരാഷ്​ട്ര ഇസ്​ലാമിക സമ്മേളനം മക്കയിൽ നാളെ; പ്രതിനിധികളെത്തി തുടങ്ങി
cancel
camera_alt

അന്താരാഷ്​ട്ര ഇസ്​ലാമിക സമ്മേളനത്തിൽ പ​െങ്കടുക്കാൻ എത്തിയ പ്രതിനിധികൾ

ജിദ്ദ: മക്ക വേദിയാകുന്ന അന്താരാഷ്​ട്ര ഇസ്​ലാമിക സമ്മേളനത്തിന്​ നാളെ (ഞായറാഴ്​ച) തുടക്കമാകും. തിങ്കളാഴ്​ച സമാപിക്കുന്ന ദ്വിദിന സമ്മേനത്തിലേക്ക്​ പ്രതിനിധികൾ എത്തിത്തുടങ്ങി. വെള്ളിയാഴ്​ച മുതലാണ്​ വിവിധ രാജ്യങ്ങളിൽ നിന്ന്​ പ്രതിനിധികളുടെ വരവ്​ ആരംഭിച്ചത്​. വിമാനത്താവളത്തിൽ അവരെ സ്വീകരിക്കാനും മക്കയിലെ താമസ സ്ഥലത്തെത്തിക്കാനും മതകാര്യ വകുപ്പിന്​ കീഴിൽ എക്​സിക്യൂട്ടീവ്​ കമ്മിറ്റി ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.

ഹറമിനടുത്താണ് പ്രതിനിധികൾക്ക്​​ താമസ സൗകര്യമൊരുക്കിയിരിക്കുന്നത്​. ‘ആശയവിനിമയവും സംയോജനവും’ എന്ന ശീർഷകത്തിൽ സൽമാൻ രാജാവി​െൻറ ​ മേൽനോട്ടത്തിൽ സൗദി മതകാര്യ മന്ത്രാലയമാണ്​ സംഘാടകർ. 85 രാജ്യങ്ങളിൽ നിന്ന്​ പണ്ഡിതന്മാരും മുഫ്​തികളും ശൈഖ്​മാരും മന്ത്രിമാരും മതകാര്യ മേധാവികളും ഇസ്‌ലാമിക്​ അസോസിയേഷൻ തലവന്മാരും ഉൾപ്പടെ 150 പ്രതിനിധികളാണ്​ പ​െങ്കടുക്കുന്നത്​. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.​െഎ. അബ്​ദുൽ മജീദ്​ സ്വലാഹിയടക്കം ഇന്ത്യയിൽ നിന്ന്​ എട്ട്​ പേർ സമ്മേളനത്തിലുണ്ടാകും.

സമ്മേളന ഒരുക്കം മതകാര്യ മന്ത്രാലയം പൂർത്തിയാക്കിക്കഴിഞ്ഞു. പ്രതിനിധികളെ മതകാര്യ വകുപ്പ്​ മന്ത്രിയും സംഘാടകസമിതി ചെയർമാനുമായ ​ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്​ സ്വാഗതം ചെയ്​തു. ലോകത്തെ വിവിധ രാജ്യങ്ങളിലെ മതനേതാക്കളുടെ സജീവ പങ്കാളിത്തം കൊണ്ട്​ ശ്രദ്ധേയമാകുന്ന സമ്മേളനം അതി​െൻറ ഉന്നതമായ ലക്ഷ്യങ്ങൾ കൈവരിക്ക​െട്ടയെന്ന് അ​ദ്ദേഹം​ പ്രാർഥിച്ചു. സൽമാൻ രാജാവി​െൻറ രക്ഷാകർതൃത്വത്തിൽ ലോകത്തിലെ ഒരു കൂട്ടം ഉന്നത പണ്ഡിതന്മാരും മുഫ്​തികളും പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നതിൽ മതകാര്യ മന്ത്രാലയത്തിന് അഭിമാനമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

തീവ്രവാദത്തി​െൻറയും വിദ്വേഷത്തി​െൻറയും വേരുകളെ പിഴ​ുതെറിഞ്ഞ്​ സഹിഷ്​ണുതയുടെയും സഹവർത്തിത്വത്തി​െൻറയും മിതത്വത്തി​െൻറയും സന്ദേശം പ്രചരിപ്പിക്കുന്നതിന് സൽമാൻ രാജവി​െൻറയും കീരിടാവകാശിയുടെയും മേൽനോട്ടത്തിൽ സൗദി അറേബ്യ നടത്തുന്ന മഹത്തായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന സമ്മേളനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും എല്ലാ കമ്മിറ്റികളും പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

ആഗോള ഇസ്​ലാമിക സമ്മേളനം സംഘടിപ്പിക്കുന്നതിനും അതിന്​ മേൽനോട്ടം വഹിക്കുന്നതിനും കാണിക്കുന്ന ശ്രദ്ധക്കും പരിഗണനക്കും സൽമാൻ രാജാവിനും കിരീടാവകാശിക്കും സമ്മേളനത്തിനെത്തിയ മതകാര്യ തലവന്മാരും മുഫ്​തിമാരും നന്ദി പറഞ്ഞു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതിൽ സൗദിയുടെ മുൻനിര പങ്കിനെ അവർ അഭിനന്ദിച്ചു. ലോകത്തെ ഇസ്‌ലാമി​െൻറയും മുസ്‌ലിംകളുടെയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും അവരുടെ വാക്കുകൾ ഏകീകരിക്കുന്നതിനും സൗദി ഭരണകൂടം നൽകുന്ന പിന്തുണയെ അവർ പ്രശംസിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Islamic conference in Makkah tomorrow
Next Story