Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ അന്താരാഷ്​ട്ര...

മക്കയിൽ അന്താരാഷ്​ട്ര മുസ്​ലിം ​െഎക്യസമ്മേളനം; ഭിന്നിച്ച്​ നിൽ​ക്കരുതെന്ന്​ ആഹ്വാനം

text_fields
bookmark_border
മക്കയിൽ അന്താരാഷ്​ട്ര മുസ്​ലിം ​െഎക്യസമ്മേളനം; ഭിന്നിച്ച്​ നിൽ​ക്കരുതെന്ന്​ ആഹ്വാനം
cancel

ജിദ്ദ: മുസ്​ലിം സമൂഹം അഭിപ്രായ വ്യത്യാസങ്ങൾ മറന്ന്​ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന്​ 127 രാജ്യങ്ങളിൽ നിന്നുള ്ള 1200 ഒാളം പ്രതിനിധികൾ പ​െങ്കടുത്ത െഎക്യസമ്മേളനം ആഹ്വാനം ചെയ്​തു. മക്ക ഗവർണർ അമീർ ഖാലിദ്​ അൽ ഫൈസൽ ദ്വിദിന സമ്മേ ളനത്തിൽ സംബന്ധിച്ചു.
മുസ്​ലീം സമൂഹം ഇസ്​ലാമിക മര്യാദകൾ മുറുകെ പിടിക്കണം. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകു​േമ ്പാൾ സാഹോദര്യത്തോടെ പരിഹാരം കാണണം. മുസ്​ലിംകളുടെ ​െഎക്യം മതത്തി​​​െൻറ തേട്ടമാണ്​. എല്ലാവരുടെയും ബാധ്യതയാണ്​. അതിൽ അലംഭാവം കാട്ടരുത്​. അപ്പോൾ നാശവും ആക്രമവുമായിരിക്കും ഫലം. വ്യത്യസ്​ത സമൂഹ വിഭാഗത്തിനിടയിൽ സഹകരിച്ചും സഹവർതിത്വത്തോടെയും ജീവിക്കണം. ലോക സമാധാനത്തിന്​ അതാവശ്യമാണ്​. തീവ്രവാദം, ഭീകരത പോലുള്ള തെറ്റായ ചിന്താഗതികളെക്കുറിച്ച്​ ആളുകളെ, പ്രത്യേകിച്ച്​ യുവാക്കളെ ബോധവത്​കരിക്കണം.


പട്ടിണിയും രോഗവും വിപത്തുകളും നേരിടാൻ എല്ലാവരും സഹകരിച്ചു പ്രവർത്തിക്കണം. പക്ഷപാത പരമായ പ്രവർത്തനങ്ങളും നിലപാടുകളും ഒഴിവാക്കണം. മുസ്​ലിം വേൾഡ്​ ലീഗിന്​ കീഴിൽ അന്താരാഷ്​ട്ര ഇസ്​ലാമിക്​ യൂനിറ്റി ഫോറം രൂപവത്​കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിഭാഗീയതയും തരംതിരിവുമൊഴിവാക്കി മുസ്​ലിം സമൂഹത്തി​​​െൻറ ​െഎക്യത്തി​നും പുരോഗതിക്കുമായി 28 ഒാളം ശിപാർശകൾ സമർപ്പിച്ചാണ്​​ സമ്മേളനം സമാപിച്ചത്​. തീവ്രവാദവും ഭീകരതയും നിർമാർജനം ചെയ്യാൻ ശക്​തമായ നിലപാ​ടെടുത്ത രാജ്യമാണ്​ സൗദി അറേബ്യയെന്ന്​ സമ്മേളനം അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഇസ്​ലാമിനും മനുഷ്യനും സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ചെയ്​തു വരുന്ന സേവനങ്ങളും മാനുഷികമായ പ്രവർത്തനങ്ങളും സമ്മേളനം എട​ുത്തു പറഞ്ഞു. ഭീകരതക്കെതിരെ മുസ്​ലിം രാജ്യങ്ങളുടെ സംഖ്യസേനക്ക്​ തന്നെ രൂപം നൽകി. ​െഎ.എസിനെ പിഴുതെറിയാൻ ഇതു സഹായിച്ചതായും സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്​ലിം രാജ്യങ്ങളിലെ മുഫ്​തിമാർ, പണ്​ഡിതർ, പ്രബോധകർ, ചിന്തകന്മാർ തുടങ്ങിയവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsinternational ikya sammelanam
News Summary - international ikya sammelanam-saudi-saudi news
Next Story