Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇൻറർനാഷനൽ ഫോർമുല ഇ...

ഇൻറർനാഷനൽ ഫോർമുല ഇ കാറോട്ട മത്സരം റിയാദിൽ 26, 27 തീയതികളിൽ

text_fields
bookmark_border
ഇൻറർനാഷനൽ ഫോർമുല ഇ കാറോട്ട മത്സരം റിയാദിൽ 26, 27 തീയതികളിൽ
cancel

ജിദ്ദ: മൂന്നാമത്​ ഇൻറർനാഷനൽ ഫോർമുല ഇ മത്സരങ്ങൾ​ ഫെബ്രുവരി 26, 27 തീയതികളിൽ നടക്കും. റിയാദിലെ ദറഇയ്യ ട്രാക്കിലാണ്​ ​മത്സരം. എൽ.ഇ.ഡി സാ​േങ്കതിക വിദ്യയെ അടിസ്​ഥാനമാക്കി നിർമിച്ച ട്രാക്ക്​ ലൈറ്റിങ്​ സംവിധാനമുപയോഗിച്ചാണ്​ മത്സരം നടക്കുക. ​

ഫോർമുല മത്സര ചരിത്രത്തിൽ ആദ്യമായാണ്​ ഇൗ സംവിധാനം. സൗദി ഒാ​േട്ടാമൊബൈൽ, മോ​േട്ടാർ സൈക്കിൾ ഫെഡറേഷനുമായി സഹകരിച്ച്​ സൗദി കായിക മന്ത്രാലയമാണ്​ മത്സരം സംഘടിപ്പിക്കുന്നത്​. ഇലക്​ട്രിക്​ സ്​പോർട്​സ്​ കാർ വ്യവസായത്തിൽ പ്രശസ്​തരായ ബോർഷെ, മെഴ്​സിഡസ്​ ബെൻസ് കമ്പനികളെ പ്രതിനിധാനം ചെയ്​ത്​​ 24 പ്രമുഖ കളിക്കാർ മത്സരത്തിൽ പ​െങ്കടുക്കും. സൽമാൻ രാജാവി​െൻറ ഭരണത്തിനു കീഴിൽ സൗദി അറേബ്യ വിവിധതരം അന്താരാഷ്​ട്ര കായിക മത്സരങ്ങൾക്ക് വേദിയാവുകയാണ്​. അതി​െൻറ തുടർച്ചയാണ്​ ഇതും.

കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ നേരിട്ട്​ ഇടപെട്ട്​ വിവിധ അന്താരാഷ്​ട്ര മത്സരങ്ങൾക്ക്​ സൗദി അറേബ്യയെ വേദിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. ഇതിനകം നിരവധി അന്താരാഷ്​ട്ര മത്സരങ്ങളാണ്​ സൗദിയിൽ നടന്നത്​. കഴിഞ്ഞ ദിവസമാണ്​ റിയാദിൽ സൗദി കപ്പ്​ അന്താരാഷ്​ട്ര കുതിരയോട്ട മത്സരം സംഘടിപ്പി ച്ചത്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhformula e car race
Next Story