Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയോം സിറ്റിയിൽ...

നിയോം സിറ്റിയിൽ നിന്ന്​ അന്താരാഷ്​ട്ര വിമാന സർവീസ്​ ആരംഭിക്കുന്നു

text_fields
bookmark_border
നിയോം സിറ്റിയിൽ നിന്ന്​ അന്താരാഷ്​ട്ര വിമാന സർവീസ്​ ആരംഭിക്കുന്നു
cancel
Listen to this Article

ജിദ്ദ: നിയോം സിറ്റി വിമാനത്താവളത്തിൽ നിന്ന്​ തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക്​ അന്താരാഷ്​ട്ര വിമാനസർവിസുകൾ ആരംഭിക്കുന്നു. സൗദി എയർലൈൻസാണ്​ അന്താരാഷ്​ട്ര സർവീസുകൾ നടത്തുകയെന്നും 2022 ജൂൺ ആദ്യത്തിൽ ദുബൈയിലേക്ക്​ പ്രതിവാര സർവീസുകളുണ്ടാകുമെന്നും നിയോം കമ്പനി വ്യക്തമാക്കി. ഭാവിയിൽ ലണ്ടനിലേക്ക്​ നേരിട്ട്​ വിമാന സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്​. നിയോം വിമാനത്താവളം വഴിയുള്ള വാണിജ്യ സേവനങ്ങളുടെ തുടക്കമായി ഈ നടപടിയെ കണക്കാക്കും. ലോക ജനസംഖ്യയുടെ ഏകദേശം 40 ശതമാനം ആളുകൾക്ക്​ ​മൂന്ന്​ ഭൂഖണ്ഡങ്ങിൽ നിന്ന്​ നാല്​ മണിക്കൂറിനുള്ളിൽ നിയോമിൽ എത്തിച്ചേരാനാകുമെന്നും നിയോം കമ്പനി പറഞ്ഞു.

നിയോം കമ്പനിയുമായുള്ള പങ്കാളിത്തം സൗദി എയർലൈൻസിന്റെ അഭിലാഷത്തിനും വിഷൻ 2030നെ പിന്തുണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾക്കും അനുസൃതമാണെന്ന്​ സൗദിയ ഡയറക്​ടർ ജനറൽ എൻജിനീയർ ഇബ്രാഹിം അൽ ഉമർ പറഞ്ഞു. അതിഥികളുടെ സഞ്ചാരം വർധിപ്പിക്കുന്നതിലൂടെ വ്യോമഗതാഗത മേഖലയിലെ രാജ്യത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായി നിയോം വിമാനത്താവളം മാറും​. കൂടുതൽ അന്താരാഷ്​ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക്​ സർവിസുകൾ വ്യാപിപ്പിക്കാനും ഇതിലൂടെ സാധിക്കും.

നിയോമിലെ വികസന ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ഈ സവിശേഷ ലക്ഷ്യസ്ഥാനത്തിലൂടെയുള്ള വ്യോമഗതാഗതത്തിനുള്ള ആവശ്യം വർധിക്കും. സൗദി എയർലൈൻസിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നും സൗദിയ ഡയറക്​ടർ ജനറൽ പറഞ്ഞു.

നിയോമിലെ സുപ്രധാന സ്ഥാപനങ്ങളിലൊന്നാണ്​ വിമാനത്താവളമെന്ന്​ നിയോം സി.ഇ.ഒ എൻജിനീയർ നള്​മി അൽനാസിർ പറഞ്ഞു. നിയോം നിവാസികൾ, ബിസിനസ് പങ്കാളികൾ, നിയോമിലേക്ക് പുതിയ ഭാവി തേടുന്നവർ എന്നിവരുടെ വരവ് ത്വരിതപ്പെടുത്തുന്നതിനുള്ള സുപ്രധാന കവാടമാണ്​. കോമേഴ്​ഷ്യൽ വിമാന​ സർവിസുകൾ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ പ്രഖ്യാപനം നിയോം പദ്ധതികളുടെ യാത്രയിലെ സുപ്രധാന ചുവടുവെപ്പിനേയും തങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെയും വ്യക്തമായ സൂചനയെയുമാണ്​ പ്രതിനിധീകരിക്കുന്നത്​. നിയോമിന്റെ ലോകം കണ്ടെത്തുന്നതിനുള്ള ഏറ്റവും മികച്ചതും വേഗതയേറിയതുമായ മാർഗമാണ്​ ഇതിലൂടെ ഉണ്ടാകുന്നത്​. വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി മേഖലയിലെ എയർ ട്രാൻസ്പോർട്ടിനും ലോജിസ്റ്റിക്സ് മേഖലയ്ക്കും സേവനം നൽകുന്നതിൽ വിമാനത്താവളത്തി​ന്​ സുപ്രധാന പങ്കുണ്ടെന്നും നിയോം സി.ഇ.ഒ പറഞ്ഞു.

നിയോം കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ സൗദി എയർലൈൻസ് നിയോം വിമാനത്താവളത്തിലേക്കും തിരിച്ചും നേരിട്ട് സർവസ് നടത്താനാണ്​ ആലോചിക്കുന്നത്​. ലോകമെമ്പാടുമുള്ള നിരവധി ബിസിനസ്സ് പങ്കാളികൾക്കും നിക്ഷേപകർക്കും പുറമേ നിലവിൽ 65-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധരുടെ 1,500-ലധികം ജീവനക്കാരുടെ വിശിഷ്ട ടീമും നിയോമിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsNeom Airport
News Summary - International flights begin from Neom Airport
Next Story