Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ അന്താരാഷ്​ട്ര...

ദമ്മാമിൽ അന്താരാഷ്​ട്ര ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപവത്​കരിച്ചു

text_fields
bookmark_border
ദമ്മാമിൽ അന്താരാഷ്​ട്ര ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപവത്​കരിച്ചു
cancel

ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകരും വ്യവസായ പ്രമുഖരും ചേർന്ന് ബിസിനസ് ലീഡേഴ്‌സ് ഫോറം (ബി.എൽ.എഫ്) രൂപവത്​കരിച്ചു. അന്താരാഷ്​ട്ര ബിസിനസ് സമൂഹത്തിൽ സഹകരണം, നവീകരണം, നേതൃത്വ വികസനം, സുസ്ഥിര ബിസിനസ് വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഫോറം പ്രവർത്തനമാരംഭിച്ചത്. സൗദിയിൽ ഇതാദ്യമായാണ് ബിസിനസ് മേഖലയിൽ നിന്ന് ഇത്തരമൊരു അന്താരാഷ്​ട്ര കൂട്ടായ്മ രൂപംകൊള്ളുന്നത്.

അൽ ഖോബാർ ഹോളിഡേ ഇന്നിൽ വിജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന ബിസിനസ് ലീഡേഴ്‌സ് മീറ്റിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ സംരംഭകരും സി.ഇ.ഓമാരും സി-സ്യൂട്ട് കോർപ്പറേറ്റ് പ്രഫഷനലുകളും പങ്കെടുത്തു. ബി.എൽ.എഫി​െൻറ ദീർഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണങ്ങളും ലക്ഷ്യങ്ങളും പദ്ധതികളും ചടങ്ങിൽ വിജു ചാക്കോ അവതരിപ്പിച്ചു.

കൂട്ടായ്മയുടെ ‘മീറ്റ് ആൻഡ്​ ഗ്രീറ്റ്’ ജോളി ലോനപ്പൻ ഉദ്ഘാടനം ചെയ്തു. ‘ഫ്യൂച്ചർ ഓഫ് ബിസിനസ്’ എന്ന വിഷയത്തിൽ റുഷ്ന ലുബൈബ് നയിച്ച ബിസിനസ് സിമുലേഷൻ എക്സിക്യൂട്ടീവ് സെഷൻ ശ്രദ്ധേയമായി. അഹ്‌മദ്‌ പുളിക്കൽ (വല്യാപ്പുക്ക), യൂനുസ് കാസിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഘടനയുടെ ലോഗോ പ്രകാശനം അഹ്‌മദ്‌ പുളിക്കൽ നിർവഹിച്ചു. ബിജു കല്ലുമല, പവനൻ മൂലക്കൽ, ആൽബിൻ ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും മുജീബുദ്ദീൻ മദാരിസ് നന്ദിയും പറഞ്ഞു.

ഡോ. സിദ്ദിഖ് അഹമ്മദ്​ (മുഖ്യ രക്ഷാധികാരി), അഹമ്മദ് പുളിക്കൽ, യൂനുസ് കാസിയ, ഗഫൂർ എടക്കുനി, ജോളി ലോനപ്പൻ, ഖാദർ ചെങ്കള, അബ്​ദുൽ മജീദ് ബദറുദ്ദിൻ, ബാപ്പു മഞ്ഞളാംകുഴി (രക്ഷാധികാരികൾ), വിജു ചാക്കോ (പ്രസി.), ബോബൻ തോമസ്, ടി.പി മുഹമ്മദ്, മുരളി ഊട്ടുകുളം, അഷ്റഫ് കല്ലാച്ചി, മുഹമ്മദ് കുട്ടി കോഡൂർ, ജോൺ കോശി, ബിനു ജോർജ് (വൈ. പ്രസി.), ആലിക്കുട്ടി ഒളവട്ടൂർ (ജന. സെക്ര.), ജോൺസൺ കീപ്പള്ളിയിൽ, പ്രദീപ് പൂത്തട്ട, വിപിൻ ദാസ്, ഹുസൈൻ വേങ്ങര, അഷ്‌റഫ് ആലുവ, ലൈജു ആ​േൻറാ, അലക്സ് യേശുദാസ് (സെക്ര.), മുജീബുദ്ദീൻ മദാരിസ്​ (ട്രഷ.), റുഷ്ന ലുബൈബ് (ചീഫ് കോഓഡി.), ലുബൈബ് പട്ടർക്കടവൻ (ചീഫ് ടെക്നിക്കൽ ഹെഡ്) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ആസിഫ് നെച്ചിക്കാടൻ, സർഫ്രാസ് ജുബൈൽ, ശ്രീരാജ് ചെറുകാട്ട്, മുഹമ്മദ് നാസർ ഹിമ്മത്ത്, മുഹമ്മദ് ഇജാസ് അക്രം, ഉമർ വളപ്പിൽ, രാഗേഷ് നായർ, ഉമ്മർ ഓമശ്ശേരി, കെ.പി. അബ്​ദുൽ സമദ്, മുഹമ്മദ് റമീസ്, സി.കെ. അബ്​ദുൽ ഗഫൂർ, കെ.കെ. ഫാറൂഖ്, ജയദേവൻ, ഷാജി പീറ്റർ, മുഹമ്മദ് സുഫിയാൻ, മാലിക് മഖ്‌ബൂൽ (മീഡിയ കൺവീനർ), ഷംലി ഫൈസൽ (സോഷ്യൽ മീഡിയ), മുഷാൽ തഞ്ചേരി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsDammam
News Summary - International Business Leaders Forum formed in Dammam
Next Story