അന്താരാഷ്ട്ര പുസ്തകമേള: വെർച്വൽ പതിപ്പിന് ഒരുക്കം പുരോഗമിക്കുന്നു
text_fieldsജിദ്ദ: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഇലക്ട്രോണിക് വെർച്വൽ പതിപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംഘാടകരായ സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിയാണ് വിദൂരമായി പുസ്തകമേളയെ ആളുകൾക്ക് അറിയാനും പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള അവസരമൊരുക്കുന്നത്. നിശ്ചിത സമയത്ത് പുസ്തകം കൈമാറുമെന്ന് ഉറപ്പാക്കുന്ന ലോജിസ്റ്റിക് സംവിധാനത്തോടുകൂടിയാണിത്. പ്രദർശന മൈതാനത്ത് അല്ലെങ്കിൽ ദൂരെ ഉള്ളവർക്കായി അതോറിറ്റി രൂപകൽപന ചെയ്ത വ്യതിരിക്തമായ പാക്കേജുകളിൽപ്പെടുന്നതാണ് ഇലക്ട്രോണിക് വിൻഡോ.
നേരിട്ടോ അല്ലെങ്കിൽ ഇലക്ട്രോണിക് രീതിയിലോ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പുസ്തമേള ആസ്വാദ്യകരമാക്കുന്നതിനും പരമ്പരാഗത പ്രദർശന-വിൽപനരീതികളിൽ മാറ്റം വരുത്തുന്നതിെൻറയും ഭാഗം കൂടിയാണിത്. പ്രദർശനത്തിെൻറ വെർച്വൽ പ്ലാറ്റ്ഫോം റിയാദിൽ മാത്രം പരിമിതമാകുകയില്ല. രാജ്യത്തെ എല്ലാ മേഖലകളിലെയും അംഗങ്ങൾക്കും ആക്സസ് ചെയ്യാൻ പാകത്തിലാണ് ഒരുക്കുന്നത്.
എഴുത്തുകാർ, വായനക്കാർ, പ്രസാധകർ, പുസ്തകങ്ങളിൽ താൽപര്യമുള്ളവർ എന്നിവർക്കിടയിൽ പ്രാദേശികമായും ആഗോളമായും സാംസ്കാരികവും വിജ്ഞാനപരവുമായ വിനിമയം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പുതിയ ഇലക്ട്രോണിക് അനുഭവം നൽകാനാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള ലക്ഷ്യമിടുന്നുത്. വായന ഒരു ജീവിതരീതിയായി മാറുന്നതിനും അറിവിെൻറ വിശാലമായ ഇടങ്ങളിലേക്ക് അവനെ മാറ്റുന്നതിനും ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന വായനാ ഉള്ളടക്കത്തിലേക്ക് എളുപ്പത്തിലും വേഗത്തിലും കടക്കാനുമുള്ള അവസരമൊരുക്കും. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന പുസ്തമേള 10 ദിവസം നീണ്ടുനിൽക്കും.

