അലിഫ് സ്കൂളിൽ ഇന്റർഹൗസ് ചെസ് മത്സരം
text_fieldsആയിഷ ഇസ, സൈദ റിദ ഫാത്തിമ, അലോന എൽസ, മുഹമ്മദ് നഷ് വാൻ, മുഹാസ് മൂസ,
സെൽവന്തിര രാജൻ
റിയാദ്: വിദ്യാർഥികളുടെ ബുദ്ധിശക്തിയും ഏകാഗ്രതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിയാദ് അലിഫ് ഇൻറർനാഷനൽ സ്കൂളിൽ ഇൻറർഹൗസ് ചെസ് മത്സരം സംഘടിപ്പിച്ചു. സ്കൂളിലെ നാല് ഹൗസുകളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ ടീമുകളിൽ വിവിധ ക്ലാസുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. മൂന്ന് കാറ്റഗറികളിലായാണ് മത്സരങ്ങൾ നടന്നത്. കായികവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾ വിദ്യാർഥികൾക്കിടയിൽ വലിയ ഉത്സാഹമായി. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ആദ്യ കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. മികച്ച ആസൂത്രണത്തിനും കുട്ടികളിൽ ഉന്മേഷം വളർത്തുന്നതിലും ചെസ് പോലുള്ള മത്സരങ്ങൾ ഏറെ സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഗേൾസ് വിഭാഗത്തിൽ ആയിഷ ഇസ (കാറ്റഗറി 1), സൈദ റിദ ഫാത്തിമ (കാറ്റഗറി 2), അലോന എൽസ (കാറ്റഗറി 3) എന്നിവരും ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് നഷ് വാൻ (കാറ്റഗറി 1), മുഹാസ് മൂസ (കാറ്റഗറി 2), സെൽവന്തിര രാജൻ (കാറ്റഗറി 3) എന്നിവരും വിജയികളായി. സി.ഇ.ഒ ലുഖ്മാൻ അഹ്മദ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. സോഫി മെഹ്മൂദ, മുഹമ്മദ് ശംഷാദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

