ഇന്റർ സ്കൂൾ ക്വിസ് മത്സരം ഡ്യൂൺസ് മലസ്സിൽ അരങ്ങേറി
text_fieldsറിയാദ്: 33ാമത് സി.ബി.എസ്.ഇ ഇന്റർ സ്കൂൾ സോണൽ ക്വിസ് മത്സരം ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ മലസ്സിൽ അരങ്ങേറി. അക്കാദമിക് മികവിനൊപ്പം വിദ്യാലയങ്ങൾ തമ്മിലുള്ള സഹകരണവും പഠന-പാഠ്യേതര വിഷയങ്ങളുടെ യഥാർഥ ആത്മാവും ശാസ്ത്രീയമായി ഇടകലർത്തിയ രീതിയിലായിരുന്നു മത്സരം. ‘പാഠപുസ്തകങ്ങൾക്ക് അതീതമായ വിദ്യാഭ്യാസം’ എന്ന വിഷയത്തെ ആസ്പദമാക്കി ഡ്യൂൺസ് പ്രിൻസിപ്പൽ സംഗീത അനൂപ് സംസാരിച്ചു.
അൽ ആലിയ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കവിത ലത മുഖ്യാതിഥി ആയിരുന്നു. അൽ ആലിയ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ, മോഡേൺ ഇന്റർനാഷനൽ സ്കൂൾ, ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ, ദറത്തസലാം ഇന്റർനാഷനൽ സ്കൂൾ, അലിഫ് ഇന്റർനാഷനൽ സ്കൂൾ, ഡൽഹി പബ്ലിക് സ്കൂൾ, മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ, യാര ഇന്റർനാഷനൽ സ്കൂൾ, ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ എന്നിവയുൾപ്പെടെയുള്ള വിദ്യാലയങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ഫലപ്രഖ്യാപനം പ്രിൻസിപ്പൽ സംഗീത അനൂപ്, വൈസ് പ്രിൻസിപ്പൽ വിദ്യ വിനോദ്, സി.ഒ.ഇ ഷാനിജ ഷാനോജ് എന്നിവർ ചേർന്ന് നടത്തി.
ജൂനിയർ വിഭാഗത്തിൽ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ ഒന്നാം സ്ഥാനവും ദറത്തസലാം ഇന്റർനാഷനൽ സ്കൂൾ രണ്ടാം സ്ഥാനവും ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ ഒന്നാം സ്ഥാനവും യാര ഇന്റർനാഷനൽ സ്കൂൾ രണ്ടാം സ്ഥാനവും ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗം ക്വിസ് മത്സരം അധ്യാപിക ഹരിതയും സീനിയർ വിഭാഗം അധ്യാപിക സുനിതയും നിയന്ത്രിച്ചു. ജനറൽ നോളജ്, ബസർ, റാപ്പിഡ് ഫയർ തുടങ്ങിയ ഘട്ടങ്ങൾ മത്സരാർഥികളുടെ വേഗതയും ആത്മവിശ്വാസവും പരീക്ഷിച്ചു.എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. വൈസ് പ്രിൻസിപ്പൽ വിദ്യ വിനോദ് പരിപാടിക്ക് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

