സമരത്തിന്റെ പേരിൽ ആഭാസം അനുവദിക്കാനാകില്ല; ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി
text_fieldsവടകരയിൽ ഷാഫി പറമ്പിലിനെ ഡി.വൈ.എഫ്.ഐക്കാർ തടഞ്ഞപ്പോൾ
റിയാദ്: വടകര ടൗണ്‍ഹാളില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണവൈബ് പരിപാടി ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്ന ഷാഫി പറമ്പിൽ എം.പിയെ വഴിയിൽ തടഞ്ഞു പ്രതിഷേധിക്കുകയും അസഭ്യം പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും നടപടിയിൽ ഒ.ഐ.സി.സി റിയാദ് പാലക്കാട് ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. ഒരുപാടു സമരങ്ങളും പ്രതിഷേധങ്ങളും കോൺഗ്രസ് പാർട്ടി മുന്നിൽനിന്ന് നയിച്ചിട്ടുണ്ട്. എന്നാൽ, മുമ്പെങ്ങുമില്ലാത്തവിധം ഇപ്പോൾ സമരങ്ങൾ എന്ന പേരിൽ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും പേരിൽ ആഭാസത്തരങ്ങളാണ് നടക്കുന്നത്. ഒരു ജനപ്രതിനിധിയെ തടഞ്ഞുവെച്ചു നടുറോഡിൽവെച്ച് തെറിവിളിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട പൊലീസ് നോക്കിനിൽക്കുകയായിരുന്നു. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾക്ക് നേരെ സമരമെന്ന പേരിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്ന പാർട്ടി പ്രവർത്തകരെ നിലക്ക് നിർത്താൻ സി.പി.എം തയാറാകണമെന്നും നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

