‘ഇൻസ്പെയർ-22’ ഇസ്ലാമിക് ഓറിയന്റേഷൻ ക്യാമ്പ് നാളെ
text_fields‘ഇൻസ്പെയർ’ പ്രചാരണ പോസ്റ്റർ സി.ആർ. മഹേഷ് എം.എൽ.എ പ്രകാശനം ചെയ്യുന്നു
റിയാദ്: ‘ഇസ്ലാം ധാർമികതയുടെ വീണ്ടെടുപ്പിന്’ പ്രമേയത്തിൽ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായ ‘ഇൻസ്പെയർ 2022’ ഇസ്ലാമിക് ഓറിയന്റേഷൻ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. റിയാദ് ശിഫ ഹൈക്ലാസ് ഇസ്തിറാഹയിൽ നടക്കുന്ന ക്യാമ്പിൽ ‘കുടുംബവും ധാർമികതയും’ വിഷയത്തിൽ പ്രമുഖ ഫാമിലി കൗൺസലറും പീസ് റേഡിയോ സി.ഇ.ഒയുമായ പ്രഫ. ഹാരിസ് ബിൻ സലീം സംസാരിക്കും.
വിസ്ഡം യൂത്ത് കേരള ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി ‘ജീവിതം: ലക്ഷ്യവും അർഥവും’ വിഷയത്തിലും അബ്ദുല്ല അൽഹികമി ‘റബ്ബിനെയാണെനിക്കിഷ്ടം’ വിഷയത്തിലും ആഷിക് മെഹ്ബൂബ് ‘അറിവും മുൻഗാമികളും’ വിഷയത്തിലും സംസാരിക്കും. വൈകീട്ട് മൂന്നു മുതൽ രാത്രി 10 വരെ നടക്കുന്ന ക്യാമ്പിൽ ഓപൺ ഫോറം, പാരൻറിങ്, വിജ്ഞാനം തുടങ്ങിയ സെഷനുകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി ലിറ്റിൽ വിങ്സ് ഗാതറിങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ സെഷനുകളിൽ നൗഷാദ് കണ്ണൂർ, അബ്ദുറഊഫ് സ്വലാഹി, ആരിഫ് മുഹമ്മദ് ഖാൻ, ഉബൈദ് തച്ചമ്പാറ, മൊയ്തു അരൂർ, അഹമ്മദ് റസൽ, ഉമർ ഫാറൂഖ് വേങ്ങര, ഷുക്കൂർ ചക്കരക്കല്ല്, യാസർ അറഫാത്ത് തുടങ്ങിയവർ സംസാരിക്കും. ക്യാമ്പ് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0551622948, 0501659654 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ആർ.ഐ.സി.സി ഭാരവാഹികൾ അറിയിച്ചു.
ഇൻസ്പെയർ പ്രചാരണ പോസ്റ്റർ സി.ആർ. മഹേഷ് എം.എൽ.എ പ്രകാശനം ചെയ്തു. റിയാദ് ക്രിയേറ്റിവ് ഫോറം ചെയർമാൻ അബ്ദുറഊഫ് സ്വലാഹി, ഫത്തഹുദ്ദീൻ കൊല്ലം, യൂസഫ് കൊല്ലം, റിയാദ് മീഡിയ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി, നബീൽ പയ്യോളി, അഷ്റഫ് കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

