Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുസ്തകശാലകളിലും...

പുസ്തകശാലകളിലും സ്​റ്റേഷനറികളിലും പരിശോധന ശക്തമാക്കി

text_fields
bookmark_border
പുസ്തകശാലകളിലും സ്​റ്റേഷനറികളിലും പരിശോധന ശക്തമാക്കി
cancel

റിയാദ്: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് രാജ്യത്തെ പുസ്തകശാലകളിലും സ്​റ്റേഷനറി സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം. വിവിധ മേഖലകളിലെ മന്ത്രാലയ ശാഖകൾക്ക് കീഴിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചാണ് വ്യാപക നിരീക്ഷണം നടത്തുന്നത്.

ഇതി​െൻറ ഭാഗമായി സൗദിയിലുടനീളം വിദ്യാഭ്യാസ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ഇതിനകം 2,259 പരിശോധനകൾ പൂർത്തിയാക്കി. സ്കൂൾ ഉപകരണങ്ങളുടെയും അനുബന്ധ സാധനങ്ങളുടെയും ലഭ്യതയും വിലസ്ഥിരതയും ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

ഉൽപന്നങ്ങൾക്ക് വിലവിവര കാർഡുകളോ ഡിജിറ്റൽ പ്രൈസിങ്​ സംവിധാനമോ ഉണ്ടെന്ന് ഉറപ്പാക്കൽ, പ്രഖ്യാപിച്ച ഇളവുകൾ കൃത്യമായി നിരീക്ഷിക്കൽ, ഓഫറുകൾ സംബന്ധിച്ച മന്ത്രാലയത്തി​െൻറ നിയമങ്ങളും മാനദണ്ഡങ്ങളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കൽ എന്നിവയും ഈ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of CommerceinspectionsSaudi Arabia
News Summary - Inspections intensified at bookstores and stationery shops
Next Story