Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക, മദീന...

മക്ക, മദീന താമസകേന്ദ്രങ്ങളിൽ ടൂറിസം വകുപ്പിന്റെ പരിശോധന

text_fields
bookmark_border
ministry of tourism
cancel

മ​ക്ക: തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ൽ എ​ത്തി​യ​തോ​ടെ മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഹോ​ട്ട​ലു​ക​ൾ, അ​പ്പാ​ർ​ട്​​മെൻറു​ക​ൾ ഉ​ൾ​പ്പെ​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ടൂ​റി​സം വ​കു​പ്പി​​ന്റെ ക​ർ​ശ​ന പ​രി​ശോ​ധ​ന. ‘ഞ​ങ്ങ​ളു​ടെ അ​തി​ഥി​ക​ൾ മു​ൻ​ഗ​ണ​ന​യി​ലാ​ണ്’ എ​ന്ന കാ​മ്പ​യി​​​ന്റെ ഭാ​ഗ​മാ​യി​ മ​ക്ക​യി​ലും മ​ദീ​ന​യി​ലു​മു​ള്ള താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ടൂ​റി​സം വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ടൂ​റി​സം സം​വി​ധാ​ന​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക, സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നീ​ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണി​ത്. മ​ക്ക​യി​ൽ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ 3500ല​ധി​കം നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും 1650ല​ധി​കം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​ത​താ​യാ​ണ്​ ക​ണ​ക്ക്​.

ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​ന് മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച 298 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. മ​ദീ​ന​യി​ൽ 2200-ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 1000ത്തി​ല​ധി​കം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​വ​ർ​ത്തി​ച്ച 59 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി.

തീ​ർ​ഥാ​ട​ക​ർ​ക്ക്​ താ​മ​സ​സൗ​ക​ര്യം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ നേ​ടേ​ണ്ട​തു​ണ്ടെ​ന്ന്​ ടൂ​റി​സം മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​​ക്കെ​തി​രെ 10 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യോ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ട​​ലോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും ടൂ​റി​സം മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InspectionDepartment of TourismSaudi Arabia News
News Summary - Inspection of the Department of Tourism in Makkah and Madinah residences
Next Story