Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭ​ക്ഷ്യോ​ൽ​പ​ന്ന...

ഭ​ക്ഷ്യോ​ൽ​പ​ന്ന വി​പ​ണി​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന

text_fields
bookmark_border
ramadan visheshangal
cancel

യാം​ബു: റ​മ​ദാ​നി​ൽ ഭ​ക്ഷ്യോ​ൽ​പ​ന്ന വി​പ​ണി​യി​ലെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ആ​ദ്യ പ​കു​തി​യി​ൽ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 15,000 ല​ധി​കം പ​രി​ശോ​ധ​ന സ്‌​ക്വാ​ഡു​ക​ളാ​ണ്​ വ്യാ​പാ​ര​ശാ​ല​ക​ളും ഗോ​ഡൗ​ണു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന​ത്. അ​തി​ൽ 535 നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. നി​യ​മ ലം​ഘ​ക​രാ​യ 1,039 പേ​ർ​ക്ക് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ബ്ലി​ക് മാ​ർ​ക്ക​റ്റു​ക​ളി​ലും അ​റ​വു​ശാ​ല​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലും നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത് രാ​ജ്യ​ത്തി​​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ്. 2,413 പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. റ​മ​ദാ​നി​ൽ പ​രി​സ്ഥി​തി- ജ​ലം- കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ പ്ര​ത്യേ​ക ടീ​മു​ക​ൾ 33,000 പ​രി​ശോ​ധ​ന ടൂ​റു​ക​ൾ ന​ട​ത്തി.

ഓ​രോ​യി​ട​ത്തും നി​ർ​ദേ​ശാ​നു​സ​ര​ണം ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ, നി​യ​ന്ത്ര​ണ​ങ്ങ​ൾ, ആ​രോ​ഗ്യം, സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം കു​റ്റ​മ​റ്റ​താ​ണോ എ​ന്ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. റി​യാ​ദ് പ്ര​വി​ശ്യ​യി​ൽ 2,140, അ​ൽ ഖ​സിം പ്ര​വി​ശ്യ​യി​ൽ 2,131 പ​രി​ശോ​ധ​ന​ക​ളും റ​മ​ദാ​നി​ൽ ന​ട​ന്നു. വ്യാ​പാ​ര​ശാ​ല​ക​ളി​ലെ​യും അ​റ​വു​ശാ​ല​ക​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ഔ​ദ്യോ​ഗി​ക യൂ​നി​ഫോം പാ​ലി​ക്കാ​ത്ത​തും ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്‍റ് മെ​ഷീ​ൻ ഒ​രു​ക്കാ​ത്ത​തും നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്. സ്​​റ്റോ​റു​ക​ളി​ൽ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ല​വാ​രം, തൊ​ഴി​ൽ നി​യ​മ പാ​ല​നം തു​ട​ങ്ങി​യ​വ​യും നി​രീ​ക്ഷ​ണ സ്‌​ക്വാഡു​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InspectionSaudi NewsRamadan 2024Food market
News Summary - Inspection at Food markets
Next Story