Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്‍സൈ​റ്റ്...

ഇ​ന്‍സൈ​റ്റ് ഇ​സ്‌​ലാ​മി​ക് എ​ക്‌​സി​ബി​ഷ​ന് ജി​ദ്ദ​യി​ൽ തു​ട​ക്കം

text_fields
bookmark_border
ഇ​ന്‍സൈ​റ്റ് ഇ​സ്‌​ലാ​മി​ക് എ​ക്‌​സി​ബി​ഷ​ന് ജി​ദ്ദ​യി​ൽ തു​ട​ക്കം
cancel
camera_alt?????? ??????? ?????????????? ??????????? ???????????????? ??????????? ????????????? ????????? ????? ?????? ??????????????????? ?????????? ???????????????????

ജി​ദ്ദ: ദ​അ്‌​വ കോ​ഒാ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍ക്കു​ന്ന ഇ​ന്‍സൈ​റ് റ് ഇ​സ്‌​ലാ​മി​ക് എ​ക്‌​സി​ബി​ഷ​ന്‍ ജി​ദ്ദ​യി​ൽ ശൈ​ഖ് അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍ഈ​ദാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​ യ്തു. ഇ​സ്‌​ലാം ലോ​ക​ത്ത് ഏ​റെ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വ​ര്‍ത്ത​മാ​ന​കാ​ല​ത്ത് നൂ​ത​ന വി​ദ്യ​ക​ളി​ലൂ​ടെ​യും ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും ഖു​ര്‍ആ​​െൻറ പാ​ഠ​ങ്ങ​ളും പ്ര​വാ​ച​ക​​െൻറ സു​ന്ന​ത്തും വ​ര​ച്ചു​കാ​ണി​ക്കു​ന്ന ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​വും പ്ര​ശം​സ​നീ​യ​വു​മാ​ണെ​ന്ന് ശൈ​ഖ് അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍ഈ​ദാ​ന്‍ അ​ഭി​പ്ര​യ​പ്പെ​ട്ടു.

അ​ബ​ദു​ല്‍ ഗ​ഫൂ​ര്‍ പൂ​ങ്ങാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘കാ​തോ​ര്‍ക്കു​ക സ്ര​ഷ്​​ടാ​വി​ന്’ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ക​രി​യ്യ മ​ദീ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​മ​ര്‍കോ​യ മ​ദീ​നി, കെ.​ടി.​എ. മു​നീ​ര്‍, അ​ബൂ​ബ​ക്ക​ര്‍ അ​രി​മ്പ്ര, സ​ക്കീ​ര്‍ ഹു​സൈ​ന്‍, കെ.​എം. അ​നീ​സ്, അ​ന്‍വ​ര്‍, ബ​ഷീ​ര്‍, സ​ജീ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സു​നീ​ര്‍ പു​ളി​ക്ക​ല്‍, ഫൈ​സ​ല്‍ വാ​ഴ​ക്കാ​ട്, മൂ​സ​ക്കു​ട്ടി പു​ളി​ക്ക​ല്‍, മു​ഹ​മ്മ​ദ​ലി വാ​ഴ​ക്കാ​ട്, ഡോ. ​അ​ശ്‌​റ​ഫ്, ജ​ലീ​ല്‍ വ​ള​വ​ന്നൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു. ഹാ​ഫി​ദ് ഇ​ഖ്ബാ​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് റി​യാ​സ് പ​രി​പാ​ടി​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ശ​റ​ഫി​യ്യ എ​യ​ര്‍ലൈ​ന്‍സ് ഇ​മ്പാ​ല ഗാ​ര്‍ഡ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി 80ഓ​ളം സ്ലൈ​ഡു​ക​ളും 30ൽ ​പ​രം വി​ഷ്വ​ൽ ഇ​ഫ​ക്ടു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ദ​ർ​ശ​നം ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും. ഓ​രോ ദി​വ​സ​വും രാ​ത്രി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ഉ​ദ്‌​ഘാ​ട​ന ദി​വ​സം 1000ൽ ​പ​രം പേ​ർ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsInSight
News Summary - insight-saudi-gulf news
Next Story