സൗദിയിൽ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം സ്ഥിരതയിൽ
text_fieldsറിയാദ്: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം ജൂലൈയിൽ സ്ഥിരത കൈവരിച്ചതായി സൗദി മന്ത്രിസഭായോഗം വിലയിരുത്തി. സൗദി സമ്പദ്വ്യവസ്ഥയുടെ കരുത്തും ദൃഢതയും വർധിച്ചുവരുന്ന ആഗോള വിലകളുടെ തരംഗത്തെ നേരിടാൻ സ്വീകരിച്ച പദ്ധതികളുടെയും സജീവമായ നടപടികളുടെയും ഫലപ്രാപ്തിയാണിതെന്നും യോഗം വിശകലനം ചെയ്തു. കൂടാതെ മേഖലയിലെയും ലോകത്തെയും ഏറ്റവും പുതിയ സംഭവങ്ങളും സംഭവവികാസങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു.
ജിദ്ദയിൽ മുൻ ചർച്ചകളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഫലങ്ങൾ അനുസരിച്ച് സുഡാനെ പിന്തുണക്കാനും മാനുഷിക സഹായം നൽകാനും ശത്രുത അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി സഹോദര-സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സൗദി നടത്തിയ ശ്രമങ്ങൾ മന്ത്രിസഭ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

