Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ പണപ്പെരുപ്പം...

സൗദിയിലെ പണപ്പെരുപ്പം ഒക്ടോബറിൽ 1.6 ശതമാനമായി കുറഞ്ഞു

text_fields
bookmark_border
സൗദിയിലെ പണപ്പെരുപ്പം ഒക്ടോബറിൽ 1.6 ശതമാനമായി കുറഞ്ഞു
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പം 1.6 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞെ​ന്ന്​ ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് വ്യ​ക്ത​മാ​ക്കി. 2022 ഫെ​ബ്രു​വ​രി​ക്കു ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 1.6 ശ​ത​മാ​ന​മാ​യി​രു​ന്നു. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ലെ 1.7 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഒ​ക്ടോ​ബ​റി​ൽ പ​ണ​പ്പെ​രു​പ്പം 0.1 ശ​ത​മാ​ന​ത്തി​​ന്റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ണ​പ്പെ​രു​പ്പം ഈ ​വ​ർ​ഷം തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം മാ​സ​വും താ​ഴു​ന്ന പ്ര​വ​ണ​ത തു​ട​രു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

16 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ തോ​താ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മേ​യി​ൽ 2.8 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ജൂ​ണി​ൽ 2.7 ശ​ത​മാ​ന​മാ​യും ജൂ​ലൈ​യി​ൽ 2.3 ശ​ത​മാ​ന​മാ​യും ആ​ഗ​സ്​​റ്റി​ൽ ര​ണ്ട്​ ശ​ത​മാ​ന​മാ​യും സെ​പ്റ്റം​ബ​റി​ൽ 1.7 ശ​ത​മാ​ന​മാ​യും ഒ​ക്ടോ​ബ​റി​ൽ 1.6 ശ​ത​മാ​ന​മാ​യും ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​മാ​യി ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക​യി​ലെ മാ​റ്റം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഭ​വ​നം, വെ​ള്ളം, വൈ​ദ്യു​തി, ഗ്യാ​സ്, മ​റ്റ് വി​വി​ധ ഇ​ന്ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ൽ ഒ​മ്പ​ത്​ ശ​ത​മാ​ന​വും ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളു​ടെ വി​ല 0.4 ശ​ത​മാ​ന​വും വ​ർ​ധി​ച്ച​തി​ന്റെ ഫ​ല​മാ​യി പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​യ​ർ​ന്ന​താ​യി അ​തോ​റി​റ്റി നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഒ​ക്ടോ​ബ​റി​ൽ വീ​ടു​ക​ളു​ടെ യ​ഥാ​ർ​ഥ വാ​ട​ക 9.3 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​ത് അ​പ്പാ​ർ​ട്മെൻറ്​ വാ​ട​ക വി​ല​യി​ൽ 14.9 ശ​ത​മാ​നം വ​ർ​ധ​ന​യെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

പാ​ൽ, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, മു​ട്ട എ​ന്നി​വ​യു​ടെ വി​ല 4.4 ശ​ത​മാ​നം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ളു​ടെ വി​ല​യി​ൽ 0.8 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഭ​ക്ഷ​ണ, പാ​നീ​യ വി​ല​ക​ൾ, ക​ഴി​ഞ്ഞ​വ​ർ​ഷം ഭൂ​രി​ഭാ​ഗ​വും വി​ല​വ​ർ​ധ​ന​യു​ടെ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം വ​സ്ത്ര​ങ്ങ​ൾ​ക്കും പാ​ദ​ര​ക്ഷ​ക​ൾ​ക്കും ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും വി​ല കു​റ​ഞ്ഞു. പ​ണ​പ്പെ​രു​പ്പ നി​ര​ക്കി​ലെ സ്ഥി​ര​ത സൗ​ദി സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ ശ​ക്തി​യെ​യും അ​തി​വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കി​യ സാ​മ്പ​ത്തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ​യും ന​ട​പ​ടി​ക​ളു​ടെ​യും ഫ​ല​പ്രാ​പ്തി​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. പ​ണ​പ്പെ​രു​പ്പ നി​ര​ക്കി​ലെ ആ​ഗോ​ള വ​ർ​ധ​ന​യെ നേ​രി​ടാ​ൻ രാ​ജ്യം നേ​ര​ത്തേ​ത​ന്നെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yambu
News Summary - Inflation in Saudi Arabia eased to 1.6 percent in October
Next Story