സൗദി മതകാര്യ മന്ത്രിക്ക് ഇന്തോനേഷ്യൻ പണ്ഡിത കൗൺസിലിെൻറ മെഡൽ
text_fieldsസൗദി മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖിന് ഇന്തോനേഷ്യൻ പണ്ഡിത കൗൺസിലിന്റെ ഫസ്റ്റ് ക്ലാസ് മെറിറ്റ് മെഡൽ സമ്മാനിക്കുന്നു
ജിദ്ദ: ഇസ്ലാമിക സേവനത്തിനും പ്രബോധനത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തി സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖിന് ഇന്തോനേഷ്യൻ പണ്ഡിത കൗൺസിലിെൻറ ഫസ്റ്റ് ക്ലാസ് മെറിറ്റ് മെഡൽ. ഇസ്ലാമിക പ്രബോധന, വൈജ്ഞാനിക, സേവന മേഖലകളിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി എന്ന നിലയിൽ കൗൺസിൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു മെഡൽ നൽകുന്നത്.
ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിൽ പണ്ഡിത കൗൺസിൽ അധ്യക്ഷൻ ശൈഖ് മഹ്റൂസനുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് സൗദി മതകാര്യ മന്ത്രിക്ക് മെഡൽ സമ്മാനിച്ചത്. സൗദി അംബാസഡർ ഇസാം ആബിദ് അൽസഖഫി ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇന്തോനേഷ്യൻ മതകാര്യ മന്ത്രാലയവുമായി സഹകരിച്ച് സൗദി മന്ത്രാലയം സംഘടിപ്പിച്ച ആസിയാൻ രാജ്യങ്ങളുടെ ‘ഖൈർ ഉമ്മ’ രണ്ടാം ആസിയാൻ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് സൗദി മതകാര്യ മന്ത്രി ഇന്തോനോഷ്യയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

