‘പ്രബോധനം’ ഇസ്ലാമിലേക്ക് ദിശാബോധം നൽകുന്ന പൊൻവെളിച്ചം -ഡോ. കൂട്ടിൽ മുഹമ്മദലി
text_fieldsജുബൈലിൽ നടന്നപ്രബോധനം വാരികയുടെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ് പരിപാടി
ജുബൈൽ: കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ 75 വർഷമായി തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെടുന്ന പ്രബോധനം വാരിക, ഇസ്ലാമിന്റെ വിശിഷ്ടമായ ആശയങ്ങളിലേക്ക് ദിശാബോധം നൽകുന്ന പൊൻവെളിച്ചമാണെന്ന് ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി പറഞ്ഞു.
പ്രബോധനം വാരികയുടെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ് പരിപാടി ജുബൈലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളെ നന്മയുടെ കോണിൽനിന്ന് വിചിന്തനം ചെയ്യാൻ അതിന് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലഘട്ടത്തിലെ വായനക്കാരെ ഉൾക്കൊള്ളാനാണ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്. www.prabodhanam.net എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ബീഡി തെറുപ്പുകാരിൽ നിന്നുപോലും നിരവധി സൈദ്ധാന്തികരും ദാർശനികന്മാരും രൂപം കൊണ്ടത് പഴയകാല വായനാസംസ്കാരത്തിലൂടെയാണ്. വായന ഒരിക്കലും മരിക്കുന്നില്ല, മറിച്ച് വായിക്കേണ്ടത് വായിക്കപ്പെടുന്നില്ല എന്ന യാഥാർഥ്യമാണ് നാം ഉൾക്കൊള്ളേണ്ടത്.
‘വായിക്കുക’ എന്ന ഖുർആന്റെ പ്രഥമ ഉദ്ബോധനമാണ് ഇസ്ലാമിക നാഗരികതയിലേക്ക് മനുഷ്യരെ ആകർഷിച്ചത്. പ്രവാചകൻ മുഹമ്മദിെൻറ അധ്യാപനങ്ങളും അദ്ദേഹത്തിെൻറ ശബ്ദവും ലോകത്തിന് അന്യമാകാത്തത് വായനയിലൂടെ അദ്ദേഹം അനാവൃതമാകുന്നത് കൊണ്ടാണ്. നല്ല വായനയെ വീണ്ടെടുക്കേണ്ടത് ഓരോ മനുഷ്യെൻറയും ബാധ്യതയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിജ്വാൻ ചേളന്നൂരിെൻറ ഖുർആൻ പഠനക്ലാസോടെ ആരംഭിച്ച പരിപാടിയിൽ തനിമ ജുബൈൽ ആക്ടിങ് പ്രസിഡൻറ് ഡോ. ജൗഷീദ് അധ്യക്ഷത വഹിച്ചു. മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് ദമ്മാം എഡിഷൻ അവതാരകൻ റയ്യാൻ മൂസയെ ചടങ്ങിൽ ഫലകം നൽകി ആദരിച്ചു. തനിമ മുൻ പ്രസിഡൻറ് സലാഹുദ്ദീൻ ചേന്ദമംഗലൂർ, സമീന മലൂക്, അബ്ദുല്ല സഈദ് എന്നിവർ സന്നിഹിതരായിരുന്നു. ജബീർ പെരുമ്പാവൂർ, റിയാസ് തിരുവനന്തപുരം, മുബാറക് ഓച്ചിറ, ഫാസില റിയാസ്, ഫിദ നസീഫ, ശിഹാബ് മങ്ങാടൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. നാസർ ഓച്ചിറ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ മുഹമ്മദലി തളിക്കുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

