ഇന്തോ-സൗദി മെഡിക്കൽ ഫോറം ജിദ്ദ ചാപ്റ്റർ അംബാസഡർ ഉദ്ഘാടനം ചെയ്തു
text_fieldsഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും മറ്റ് അതിഥികളും ചാപ്റ്റർ ഭാരവാഹികളും
ജിദ്ദ: ഇന്തോ-സൗദി മെഡിക്കൽ ഫോറം (ഐ.എസ്.എം.എഫ്) ജിദ്ദ ചാപ്റ്ററിന് തുടക്കമായി. ജിദ്ദ ഇൻറർ കോണ്ടിനെൻറൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ സൗദിയിലെ ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന പ്രഗല്ഭരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം.എഫിെൻറ ആശയം, ആരോഗ്യ മേഖലകളിൽ ഇന്തോ-സൗദി സഹകരണത്തിനുള്ള സാധ്യതകൾ, ഇക്കാര്യത്തിൽ ഐ.എസ്.എം.എഫിന് വഹിക്കാൻ കഴിയുന്ന പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അംബാസഡർ സംസാരിച്ചു.
ആരോഗ്യ മേഖലയിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റിയാദ് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സ്ഥാപനമാണ് ഇന്തോ-സൗദി മെഡിക്കൽ ഫോറം (ഐ.എസ്.എം.എഫ്). ആരോഗ്യ മേഖലയിൽ ഇന്ത്യ, സൗദി അറേബ്യ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ, സൗദി ഡോക്ടർമാരും ആരോഗ്യ സംരക്ഷണ മേഖലയിലെ വിദഗ്ധരും ഉൾപ്പെടുന്ന ഫോറം പ്രധാന പങ്കുവഹിക്കും. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ ഐ.എസ്.എം.എഫിന് മൂന്നു ചാപ്റ്ററുകൾ വീതം ഉണ്ടായിരിക്കും.
അംബാസഡർ ഡോ. ഔസാഫ് സഈദ് ആയിരിക്കും ഫോറത്തിെൻറ രക്ഷാധികാരി. ആരോഗ്യ മേഖലയിൽ ഇന്തോ-സൗദി സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഐ.എസ്.എം.എഫിന് എങ്ങനെ പങ്കുവഹിക്കാമെന്നതിനെക്കുറിച്ച് ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് ഡോ. അഷ്റഫ് അബ്ദുൽ ഖയ്യൂം അമീർ, വൈസ് പ്രസിഡൻറ് കരീമുദ്ദീൻ എന്നിവർ സംസാരിച്ചു. ആരോഗ്യ ഗവേഷണ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ഡോ. ഇക്ബാൽ മുസാനി അവതരണം നടത്തി. അറബി യോഗ ഫൗണ്ടേഷൻ സ്ഥാപക നൗഫ് മർവയും ചടങ്ങിൽ സംസാരിച്ചു. ഡോക്ടർമാർ, വിവിധ ആശുപത്രി മാനേജ്മെൻറ് പ്രതിനിധികൾ, ആരോഗ്യ സംരക്ഷണ വിദഗ്ധർ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ധാരാളം ഇന്ത്യൻ, സൗദി ഡോക്ടർമാർ ഓൺലൈനായും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

