ഇന്തോ-സൗദി മെഡിക്കൽ ഫോറം: റിയാദ് ചാപ്റ്റർ അംബാസഡർ ഉദ്ഘാടനം ചെയ്തു
text_fieldsറിയാദ്: ആരോഗ്യ മേഖലയിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റിയാദ് ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്തോ-സൗദി മെഡിക്കൽ ഫോറം (ഐ.എസ്.എം.എഫ്) റിയാദ് ചാപ്റ്റർ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു.
സൗദി സെൻറർ ഫോർ ഇൻറർനാഷനൽ സ്ട്രാറ്റജിക് പാർട്ണർഷിപ് പ്രസിഡൻറും സി.ഇ.ഒയുമായ ഡോ. ഫൈസൽ അൽസുഗൈർ, സൗദി ആരോഗ്യ മന്ത്രാലയം ക്ലിനിക്കൽ എക്സലൻസ് ജനറൽ ഡയറക്ടറേറ്റ് അസിസ്റ്റൻറ് സൂപ്പർവൈസർ ഡോ. അഹമ്മദ് അസിരി, കിങ് സഊദ് സർവകലാശാലയിലെ കോളജ് ഓഫ് മെഡിസിൻ കൺസൽട്ടൻറും പ്രഫസറും ഐ.എസ്.എം.എഫ് റിയാദ് ചാപ്റ്റർ പ്രസിഡൻറുമായ ഡോ. ഫവാസ് അൽഹുസൈൻ എന്നിവർക്ക് പുറമെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളും കോഒാഡിനേറ്റർമാരും ഐ.എസ്.എം.എഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെയും സൗദി അറേബ്യയുടെയും മെഡിക്കൽ രംഗത്തുള്ള സഹകരണം വളർത്തുന്നതിനായി ഡോ. ഔസാഫ് സഈദ് നേരത്തേ ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറലായിരുന്നപ്പോൾ നിലവിൽവന്ന ഉന്നതതല സംവിധാനമാണ് ഐ.എസ്.എം.എഫ്. ജിദ്ദ, റിയാദ്, ദമ്മാം എന്നിങ്ങനെ മൂന്നു ചാപ്റ്ററുകളിലായി അതത് പ്രാദേശിക എക്സിക്യൂട്ടിവ് കൗൺസിലുകളായിരിക്കും ഫോറത്തെ നയിക്കുക.
ഡിസംബർ 25ന് ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്ത ജിദ്ദ ചാപ്റ്ററിെൻറ പ്രവർത്തനങ്ങൾ വൻ വിജയമായതായാണ് വിലയിരുത്തൽ. ദമ്മാം ചാപ്റ്റർ ഉടൻ ഉദ്ഘാടനം ചെയ്യും. ഇന്തോ-സൗദി മെഡിക്കൽ ഫോറം റിയാദ് ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദും സൗദി സെൻറർ ഫോർ ഇൻറർനാഷനൽ സ്ട്രാറ്റജിക് പാർട്ണർഷിപ് പ്രസിഡൻറും സി.ഇ.ഒയുമായ ഡോ. ഫൈസൽ അൽസുഗൈറും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

