Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ദി​രാ​ജി സ്നേ​ഹഭ​വ​നം: നാ​ലാ​മ​ത്തെ വീ​ട് തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ നി​ർ​മി​ക്കും

text_fields
bookmark_border
രൂ​പ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു
ഇ​ന്ദി​രാ​ജി സ്നേ​ഹഭ​വ​നം: നാ​ലാ​മ​ത്തെ   വീ​ട് തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ നി​ർ​മി​ക്കും
cancel
camera_alt

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി ‘ഇ​ന്ദി​രാ​ജി സ്നേ​ഹ ഭ​വ​നം’ പ​ദ്ധ​തി​യി​ൽ നി​ർ​മി​ക്കു​ന്ന നാ​ലാ​മ​ത്തെ വീ​ടി​െൻറ രൂ​പ​രേ​ഖ വി.​കെ. ശ്രീ​ക​ണ്​​ഠ​ൻ എം.​പി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കു​ന്ന ‘ഇ​ന്ദി​രാ​ജി സ്നേ​ഹ ഭ​വ​നം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള നാ​ലാ​മ​ത്തെ വീ​ട് തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ നി​ർ​മി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് വീ​ടു​ക​ൾ ഒ​രു​ക്കി ന​ൽ​കു​ക എ​ന്ന പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ൻ​പ് നി​ർ​മി​ച്ച മൂ​ന്ന് വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​ന​കം ത​ന്നെ കൈ​മാ​റി​യി​ട്ടു​ണ്ട്. നാ​ലാ​മ​ത്തെ വീ​ടി​െൻറ നി​ർ​മാ​ണ​ത്തി​നാ​യി തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന്, വീ​ടി​െൻറ രൂ​പ​രേ​ഖ പ്ര​കാ​ശ​നം ബ​ത്​​ഹ ഡി ​പാ​ല​സ്​ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ച്ച് പാ​ല​ക്കാ​ട് എം.​പി. വി.​കെ. ശ്രീ​ക​ണ്ഠ​ന് ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റ് ഒ​മ​ർ ഷ​രീ​ഫ് കൈ​മാ​റി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം ക​ള​ക്ക​ര, ന​വാ​സ് വെ​ള്ളി​മാ​ടു​കു​ന്ന്, അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി, അ​ശ്റ​ഫ് മേ​ച്ചേ​രി, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ഷു​ക്കൂ​ർ ആ​ലു​വ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സു​രേ​ഷ് ശ​ങ്ക​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജം​ഷീ​ദ് ചെ​റു​വ​ണ്ണൂ​ർ, റ​ഫീ​ഖ് എ​ര​ഞ്ഞി​മാ​വ്, മ​ജു സി​വി​ൽ സ്​​റ്റേ​ഷ​ൻ, റി​യാ​സ് ആ​സാ​ദ്, സ​ൻ​ജീ​ർ കോ​ലി​യോ​ട്ട്, അ​ബ്​​ദു​ൽ അ​സീ​സ്, സി​ദ്ധീ​ഖ് പ​ന്നി​യ​ങ്ക​ര, ജോ​ൺ ക​ക്ക​യം, നാ​സ​ർ മാ​വൂ​ർ, മു​ജീ​ബ് കൂ​ട​ര​ഞ്ഞി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indiraji Snehabhavanam: Fourth house to be built in Thiruvambadi mandal
Next Story