Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right70ാം വാർഷിക...

70ാം വാർഷിക വർണശബളിമയിൽ സ്വാതന്ത്ര്യദിനം കൊണ്ടാടി

text_fields
bookmark_border
70ാം വാർഷിക വർണശബളിമയിൽ സ്വാതന്ത്ര്യദിനം കൊണ്ടാടി
cancel
camera_alt??????? ????????????? ?????????? ????? ??????????????????????????????????? ???? ????????? ??? ??????? ????? ??????????????? ???????? ????????????
റിയാദ്-ജിദ്ദ: എഴുപതാം വാർഷിക നിറവി​​െൻറ വർണശബളിമയിൽ സൗദിയിലെ ഇന്ത്യൻ സമൂഹം ജന്മനാടി​​െൻറ സ്വാതന്ത്ര്യ ദിനം കൊണ്ടാടി. എഴുപതി​​െൻറ പൊലിമ വിളിച്ചോതി റിയാദിലെ ഇന്ത്യൻ എംബസി കമനീയമായി അലങ്കരിച്ചിരുന്നു. മുൻവർഷങ്ങളേക്കാൾ കൂടുതൽ ആളുകൾ അതിരാവിലെ തന്നെ എംബസിയിലെത്തി. 500ലേറെ ഇന്ത്യാക്കാർ പരിപാടിക്കെത്തിയെന്ന്​ എംബസി അധികൃതർ അറിയിച്ചു. എംബസി അങ്കണത്തിൽ തടിച്ചുകൂടിയ പൗരാവലിയെ സാക്ഷിനിറുത്തി അംബാസഡർ അഹ്​മദ്​ ജാവേദ്​ ദേശീയ പതാക ഉയർത്തി. തുടർന്ന്​ ഒാഡിറ്റോറിയത്തിൽ നിറഞ്ഞ സദസിനെ അംബാസഡർ അഭിസംബോധന ചെയ്​തു. നാടിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളെ ഓർക്കണമെന്നും 30 ലക്ഷം പ്രവാസികൾക്ക് അന്നം നൽകുന്ന സൗദി ഭരണകൂടത്തോട് ഈഷ്മള ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.എം ഹേമന്ത്​ കൊട്ടൽവാർ, ഡിഫൻസ്​ അറ്റാഷെ എസ്​.എം കേണൽ മനീഷ്​ നാഗ്​പാൽ, കമ്യൂണിറ്റി വെൽഫെയർ കോൺസുലർ അനിൽ നോട്യാൽ, കോൺസൽ കോൺസുലർ ഷീൽ ഭദ്ര, വിവിധ സെക്രട്ടറിമാരായ വി. നാരായണൻ, അനൂപ്​ ദിൻഗ്ര, പ്രമോദ്​ കുമാർ അഗർവാൾ, വിജയകുമാർ സിങ്​, ഹിഫ്​സുറഹ്​മാൻ, നവീൻ കമാൽ ശർമ, ടി.ടി ജോർജ്​, ടി. പുരുഷോത്തമൻ, ഡോ. സി. രാം ബാബു തുടങ്ങിയവർ സംബന്ധിച്ചു.  
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്​ അങ്കണത്തിൽ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​ ദേശീയ പതാക ഉയർത്തി. രാഷ്​​്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു.ഇന്ത്യൻ പൗര സമൂഹം ആഘോഷത്തിൽ പ​​െങ്കടുത്തു. ഇന്ത്യൻ ഇൻറർ നാഷനൽ സ്​കൂൾ വിദ്യാർഥികൾ ദേശഭക്​തി ഗാനമാലപിച്ചു. സി.ജിയുടെ പത്​നിയുടെ നേതൃത്വത്തിൽ സത്രീകളും കുട്ടികളും കേക്ക്​ മുറിച്ചു. പുരുഷൻമാർക്ക്​ വേണ്ടി കോൺസൽ ജനറൽ കേക്​ മുറിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തി​​െൻറ ഭാഗമായി കോൺസുലേറ്റ്​ ദീപാലംകൃതമാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Daymalayalam news
News Summary - indipendence day-saudi arabia-gulf news
Next Story