Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവംബർ 14 വരെ റിയാദ് , ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസ് റദ്ദാക്കി ഇൻഡിഗോ

text_fields
bookmark_border
നവംബർ 14 വരെ റിയാദ് , ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസ് റദ്ദാക്കി ഇൻഡിഗോ
cancel

റിയാദ്: സുരക്ഷാസാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് വീണ്ടും നീട്ടി ഇൻഡിഗോ എയർലൈൻസ്. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കിയതായി വിമാനക്കമ്പനി അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുക യാണെന്നും ഇൻഡിഗോ 'എക്‌സ്' പ്ലാറ്റ് ഫോം വഴി പുറത്തിറക്കിയ യാത്രാമുന്നറിയിപ്പിൽ അറിയിച്ചു.

സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രയെ ബാധിക്കുന്ന ഉപഭോക്താക്കളെ ബുക്കിങ് സമയത്ത് നൽകിയ കോൺടാക്ട് നമ്പർ വഴി വിവരങ്ങൾ അറിയിക്കും. അധിക നിരക്ക് ഈടാക്കാതെ യാത്രാതീയതി മാറ്റുന്നതിനും സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ ലഭിക്കുന്നതിനും അവസരമുണ്ടെന്നും വിമാന കമ്പനി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിശോധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്നും യാത്രാ പദ്ധതികളിലുണ്ടാകുന്ന അപ്രതീക്ഷിത തടസ്സങ്ങളിലും അനിശ്ചിതത്വങ്ങളിലും ഖേദിക്കുന്നതായും ഇൻഡിഗോ അധികൃതർ അറിയിച്ചു. ഇൻഡിഗോ എയർലൈൻ 'എക്സി' ൽ പോസ്റ്റ് ചെയ്ത വാർത്താക്കുറിപ്പ് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പേജിൽ പങ്ക് വെച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IndiGo cancels services to and from Riyadh, Jeddah, Dammam, and Medina until November 14
Next Story