ഇന്‍ഡിഗോ എയര്‍ലൈന്‍സ് റിയാദിലേക്ക്
text_fieldsജിദ്ദ: ഇന്ത്യയില്‍നിന്ന് ഇൻഡിഗോ എയര്‍ലൈന്‍സ് സൗദിയിലേക്ക് കൂടുതല്‍ വിമാന സര്‍വിസുകള്‍ തുടങ്ങുന്നു. റിയാദിലേക്കാണ് പുതിയ സർവിസ്. ഡല്‍ഹിയില്‍ നിന്നാണ് സൗദി സർവിസുകൾ. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെ മൂന്നിടങ്ങളിലേക്ക് കണക്ഷന് സര്‍വിസുകളുമുണ്ടാകും.ജിദ്ദക്ക് പുറമേയാണ് റിയാദിലേക്കു കൂടിയുള്ള സര്‍വിസ് ഇൻഡിഗോ ആരംഭിക്കുന്നത്.
ഒക്ടോബര്‍ 12ലേക്കുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഉച്ചക്ക് 12.15ന് റിയാദിലേക്കാണ് ആദ്യ സര്‍വിസ്. ഇത് സൗദി സമയം മൂന്ന് മണിക്ക് റിയാദിലെത്തും. റിയാദില്‍ നിന്നും സൗദി സമയം വൈകീട്ട് നാലിന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരക്ക് ഡല്‍ഹിയിലെത്തും. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിക്കും കോഴിക്കോട്ടേക്കും ആഭ്യന്തര കണക്ഷൻ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വ ഒഴിെകയുള്ള ദിവസങ്ങളിൽ കുത്തെിലേക്കും സർവിസ് ആരംഭിക്കും.
