Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ പ്രവിശ്യയിൽ...

റിയാദ്​ പ്രവിശ്യയിൽ സ്വകാര്യ തൊഴിൽമേഖലയിലെ സ്വദേശിവത്​കരണം: ധാരണാപത്രം ഒപ്പുവെച്ചു

text_fields
bookmark_border
റിയാദ്​ പ്രവിശ്യയിൽ സ്വകാര്യ തൊഴിൽമേഖലയിലെ സ്വദേശിവത്​കരണം: ധാരണാപത്രം ഒപ്പുവെച്ചു
cancel
camera_alt

റിയാദ്​ പ്രവിശ്യയിൽ സ്വകാര്യ തൊഴിൽമേഖലയിലെ സ്വദേശിവത്​കരണം സംബന്ധിച്ച ധാരണാപത്രം റിയാദ്​ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസും മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രി എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽറാജിഹിയും ഒപ്പുവെക്കുന്നു

റിയാദ്​: റിയാദ്​ പ്രവിശ്യയിൽ സ്വകാര്യ തൊഴിൽമേഖലയിലെ സ്വദേശിവത്​കരണ പരിപാടികൾ ആരംഭിക്കുന്നതിന്​ നടപടികളായി. ഇതുസംബന്ധിച്ച ധാരണാപത്രങ്ങൾ റിയാദ്​ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസും മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രി എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽറാജിഹിയും ഒപ്പുവെച്ചു. ഗവർണറുടെ ഒാഫിസിലായിരുന്നു​ ചടങ്ങ്​.

മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായി. റിയാദ്​ പ്രവിശ്യയിലെ സ്വദേശിവത്​കരണ നടപടികൾക്കായി ആവിഷ്​കരിച്ച പദ്ധതികളും പുതിയ തൊഴിൽചട്ടങ്ങളും നിലവിലെ തൊഴിലുകളും തൊഴിലില്ലായ്​മ സംബന്ധിച്ച കണക്കുകളും സ്വകാര്യമേഖലയുമായി സഹകരിച്ചുള്ള സ്വദേശിവത്​കരണ പ്രവർത്തനങ്ങളും സംബന്ധിച്ച്​ വിശദീകരിക്കുന്ന വിഡിയോ ഗവർണർക്ക്​ കാണിച്ചുകൊടുത്തു. ഗവർണറേറ്റിന്​ കീഴിലെ സ്വദേശിവത്​കരണ പരിപാടികൾ ഇരുവരും ചർച്ചചെയ്​തു. സ്വദേശിവത്​കരണ പദ്ധതികൾ ആരംഭിക്കുക, പ്രത്യേക ജോലികളിൽ പൗരന്മാർക്ക്​ വേണ്ട പിന്തുണ നൽകുക, നിലവാരവും കഴിവുകളും ഉയർത്തുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ സഹായകമായ വിധത്തിൽ തൊഴിൽവിപണി ശാക്തീകരിക്കുക തുടങ്ങിയവയാണ്​ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്​.

മാനവവിഭവശേഷി മന്ത്രാലയവും റിയാദ്​ ഗവർണറേറ്റും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചാണ്​ പദ്ധതികൾ നടപ്പാക്കുക. ഗവർണറേറ്റ്​ അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ ബിൻ അബ്​ദുൽ അസീസ്​ അൽസുദൈരി, ഗവർണറേറ്റ്​ വികസനകാര്യ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി സഉൗദ്​ ബിൻ അബ്​ദുൽ അസീസ്​ അൽഉറൈഫി, ഗവർണറേറ്റ്​ സ്വദേശിവത്​കരണ ജനറൽ സെക്രട്ടറി മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ അൽഅമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private sectorIndigenization
Next Story